International Yoga Day | യോഗ നിത്യജീവിതത്തിൽ അനിവാര്യമോ?

Last Updated:

ലെനീഷ് ജോൺ

ഇന്ദ്രിയമനോബുദ്ധിയുടെ പരിത്യാഗത്തിലൂടെ ശുദ്ധമായ മനസിന് പരമാത്മാവുമായി ഉണ്ടാകുന്ന ഏകത്വമാണ് യോഗ. ‘സമാധി’ എന്ന മനസിന്റെ അവസ്ഥയിലൂടെ മാത്രമേ യോഗ സാധ്യമാകൂ. മനുഷ്യ ജീവിതത്തിന്റെ അസ്ഥിത്വം കണ്ടെത്തുന്നതും സ്രഷ്ടാവും സൃഷ്ടിയും ഐക്യപ്പെടുന്നതും ധ്യാനത്തിലൂടെയുള്ള മനസിന്റെ പൂർണമായ 'സമാധി എന്ന ഈ അവസ്ഥയിലൂടെയാണ്.
പരമാത്മാവുമായുള്ള ഈ ഐക്യം ജീവിതത്തിൽ നിസ്വാർത്ഥ പ്രവർത്തനം (കർമ്മയോഗം) വികസിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമായ ജ്ഞാനത്തിലേക്ക് (ജ്ഞാന യോഗ) നയിക്കുന്നു . പ്രകൃതിയോടും (ഭക്തി യോഗ) എല്ലാ സൃഷ്ടികളോടും ഉള്ള നിസ്വാർത്ഥ പ്രവർത്തനം ഫലപ്രദമായ ജീവിതം സമ്മാനിക്കുന്നു . പ്രവർത്തനങ്ങളെ പരമോന്നത ശക്തിക്ക് സമർപ്പിക്കുന്ന ഈ വിദ്യയെ ക്രിയ യോഗ (യോഗയിലേക്കുള്ള പ്രവർത്തനം) എന്ന് അറിയപ്പെടുന്നു. അഭേദ്യമായ ഈ മൂന്ന് ഘട്ടങ്ങളും യോഗ സാക്ഷാത്കാരത്തിന് അത്യന്താപേക്ഷിതമാണ്. വേദകാലഘട്ടം മുതലുള്ള ഭാരതസംസ്കാരത്തിന്റെ ഈ അടിസ്ഥാന തത്ത്വചിന്തയും ആത്മീയ പരിശീലനവും ‘സനാതന ധർമ്മം’ (ശാശ്വതമായ ധാർമ്മിക കടമ) എന്ന് വിളിക്കപ്പെടുന്നു.
advertisement
സമാധിയിലൂടെ മാത്രമേ നമുക്ക് യോഗ പൂര്‍ണമായ അര്‍ത്ഥത്തില്‍ കരസ്ഥമാക്കുവാന്‍ സാധിക്കു. അതിപ്പോള്‍ നിങ്ങള്‍ പരമ്പരാഗതമോ ആധുനികമോ ആയ രീതി പിന്തുടര്‍ന്നാലും യോഗ സാക്ഷാത്കാരത്തിനുള്ള ഏക കവാടം സമാധി മാത്രമാണ്. യോഗാഭ്യാസി സമാധിയിയെന്ന അവസ്ഥയിലാകുമ്പോള്‍ മനസില്‍ കുമിഞ്ഞുകൂടിയിട്ടുള്ള എല്ലാ അഹം ചിന്തകളും പരിമിതികളും അപ്രത്യക്ഷമാവുകയും അവന് ശുദ്ധമായ ബോധം വെളിപ്പെടുകയും ചെയ്യും. അജ്ഞാതമായ ഈ പ്രപഞ്ച സത്യം അറിയുന്നതിനുള്ള യോഗാശാസ്ത്ര വിദ്യയാണിത് .
TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
മനസാല്‍ നിയന്ത്രിതമായ ശരീരത്തിലെ നാഡീവ്യവസ്ഥയെ തല്‍ക്ഷണം സ്വാധീനിക്കുവാനും ശരീരത്തിന്റെ സന്തുലനാവസ്ഥ വീണ്ടെടൂത്ത് പ്രതിരോധശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുവാന്‍ യോഗയിലൂടെ സാധിക്കുന്നു. ഇത് കൊണ്ടുതന്നെയാണ് ആയിരങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യോഗയുടെ പ്രാധാന്യം ഇന്നും ലോകമെങ്ങും ഒരുപോലെ അംഗീകരിക്കുന്നത്. എന്നിരുന്നാലും ഒരു യഥാര്‍ത്ഥ ഗുരുവിന്റെ പ്രീതിയില്ലാതെ യോഗയുടെ അവസാന ഘടകമായ സമാധിയെന്ന അവസ്ഥയിലേക്ക് ഒരുവന് എത്തി ചേരുകയെന്നത് അസാധ്യമാണെന്ന കാര്യം വിസ്മരിച്ചു കൂടാ. വരും കാലഘട്ടങ്ങളില്‍ ലോകത്തിനുമുമ്പില്‍ വെളിച്ചം പകരുവാനും ശാന്തി നിലനിര്‍ത്തുവാനും യോഗ ഒരു കാരണമായി ഭവിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
advertisement
(ലെനീഷ് ജോൺ, അഥർവണിക് ക്രിയായോഗ, മെൽബൺ, ആസ്‌ട്രേലിയ, www.lenishjohn.com.au, Mob: +61 424 387 333)
Disclaimer: ലേഖനത്തിലെ അഭിപ്രായം വ്യക്തിപരം
മലയാളം വാർത്തകൾ/ വാർത്ത/Opinion/
International Yoga Day | യോഗ നിത്യജീവിതത്തിൽ അനിവാര്യമോ?
Next Article
advertisement
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
  • സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂലി പത്ത് മടങ്ങ് വർധിപ്പിച്ച് 530 മുതൽ 620 രൂപയാക്കി

  • സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് വിഭാഗങ്ങളായി വേതന ഘടന ഏകീകരിച്ച് പരിഷ്‌കരിച്ചു

  • വേതന വർധനവ് തടവുകാരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്ന് സർക്കാർ

View All
advertisement