പത്മജയ്ക്ക് എതിരായ പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തലിന് KPCC യോഗത്തിൽ വിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
പത്മജയ്ക്ക് എതിരെ രാഹുൽ നടത്തിയതു മോശം പരാമർശമെന്ന് ശൂരനാട് രാജശേഖരൻ യോഗത്തിൽ പറഞ്ഞു. ലീഡറുടെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും രാഹുലിന്റെ ഭാഷയിൽ അഹങ്കാരത്തിന്റെ സ്വരമെന്നും വിമർശനമുയർന്നു
ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെ ലീഡറുടെ പേരുപയോഗിച്ച് വിമർശനം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം.
പത്മജയ്ക്ക് എതിരെ രാഹുൽ നടത്തിയതു മോശം പരാമർശമെന്ന് ശൂരനാട് രാജശേഖരൻ യോഗത്തിൽ പറഞ്ഞു. ലീഡറുടെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും രാഹുലിന്റെ ഭാഷയിൽ അഹങ്കാരത്തിന്റെ സ്വരമെന്നും വിമർശനമുയർന്നു. എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു വി ഡി സതീശൻ മറുപടി നൽകിയത്.
പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടുമെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ''കരുണാകരന്റെ മകൾ എന്നു പറഞ്ഞു പത്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും''- ഇതായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Mar 13, 2024 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്മജയ്ക്ക് എതിരായ പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തലിന് KPCC യോഗത്തിൽ വിമർശനം








