BREAKING- എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Last Updated:

മോദി സ്തുതി നടത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ ആറുവര്‍ഷത്തേക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യനാണ് ആലോചിക്കുന്നത്

തിരുവനന്തപുരം: മുൻ എം.പിയും എം.എൽ.എയുമായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മോദിയെ പ്രകീര്‍ത്തിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിക്ക് കോണ്‍ഗ്രസില്‍ ധാരണയായി. ആറുവര്‍ഷത്തേക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യനാണ് ആലോചിക്കുന്നത്. നേതൃത്വം നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അബ്ദുള്ളക്കുട്ടി മറുപടി നൽകിയില്ല. മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയും വികസന അജണ്ടയുമാണ് ബിജെപിക്ക് വൻ വിജയം സമ്മാനിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മോദി ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നു. പാവപ്പെട്ടവരുടെ മുഖം ഓർമിച്ചാണ് മോദി പദ്ധതികൾ ആവിഷ്കരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി വഴി ശൗച്യാലയങ്ങൾ നൽകിയതും ഉജ്ജ്വല്‍യോജന പദ്ധതി വഴി പാചകവാതക കണക്ഷൻ നഷകിയതുമെല്ലാം അബ്ദുള്ളക്കുട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ബുള്ളറ്റ് ട്രെയിൻ അടക്കമുള്ള സ്വപ്ന പദ്ധതികളും മോദി ആവിഷ്കരിക്കുന്നു. വിമർശനങ്ങൾക്കപ്പുറം വികസനത്തിനും പുരോഗതിക്കുമായി ചർച്ചകൾ നടത്താൻ സമയമായെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
advertisement
'സീറ്റ് മോഹിച്ചല്ല സി.പി.എം വിട്ടത്; കെ. സുധാകരന്‍ സീറ്റ് നിഷേധിക്കാന്‍ ശ്രമിച്ചു': അബ്ദുള്ളക്കുട്ടി
ഇതേത്തുടർന്ന് വി.എം സുധീരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. അബ്ദുള്ളക്കുട്ടിയെ ഉടൻ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വൈകാതെ കെ.പി.സി.സി അധ്യക്ഷൻ കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോയെന്നത് കാത്തിരുന്ന കാണാമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറഞ്ഞത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING- എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
Next Article
advertisement
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
  • ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നു: വി ഡി സതീശൻ

  • നീക്കം പിന്‍വലിക്കില്ലെങ്കില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സതീശന്‍

  • ഹൈക്കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ അന്വേഷണം വൈകുമായിരുന്നു, സിബിഐ അന്വേഷണം ആവശ്യമാണ്: പ്രതിപക്ഷം

View All
advertisement