വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതായി കോൺഗ്രസ്

Last Updated:

ജോസ് ഫ്രാങ്ക്ലിൻ പീഡിപ്പിച്ചതായി ജീവനൊടുക്കിയ വീട്ടമ്മയുടെ കുറിപ്പ് പുറത്ത് വന്നതിൻ്റെ പിന്നാലെയാണ് സസ്പെൻഷൻ

News18
News18
തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആണ് ഇക്കാര്യം അറിയിച്ചത്.
ജീവനൊടുക്കിയ സ്ത്രീയുടെ കുറിപ്പ് പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ തന്നെ നിരന്തരം ലൈംഗികമായി ശല്യം ചെയ്തെന്നാണ് വീട്ടമ്മ കുറിപ്പിൽ പറയുന്നത്. ഗത്യന്തരമില്ലാതെയാണ് ജീവനൊടുക്കുന്നതെന്നുമാണഅ മകനു കൈമാറാനായി എഴുതിയ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്പെൻഡ് ചെയ്തത്.
താൻ ജീവനൊടുക്കുകയാണെന്നും ജോസ് ഫ്രാങ്ക്ളിന്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്. താന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണു പറയുന്നത്. കടം തീര്‍ക്കാന്‍ ഒരു ലോണ്‍ ശരിയാക്കി തരാമെന്നു പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ പറഞ്ഞു. താന്‍ ബില്ല് കൊടുക്കാന്‍ ഓഫിസില്‍ പോയി. അപ്പോള്‍ തന്റെ കൈ പിടിച്ച് ഇഷ്ടമാണെന്നും കൂടെ നില്‍ക്കണമെന്നും, വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു. തന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ സ്പർശിച്ചു. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്. ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട നിലയിൽ ജീവിക്കണ്ട. അവന്‍ ജീവിക്കാന്‍ സമ്മതിക്കില്ല. ഇനി എനിക്കു ജീവിക്കേണ്ടെന്നാണ് കുറിപ്പിൽ പറഞ്ഞിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതായി കോൺഗ്രസ്
Next Article
advertisement
'പി എം ആർഷോക്കെതിരെ പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധം': ഡിവൈഎഫ്ഐ
'പി എം ആർഷോക്കെതിരെ പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധം': ഡിവൈഎഫ്ഐ
  • ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പി.എം. ആർഷോക്കെതിരായ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

  • സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്.

  • ജനങ്ങളെ അണിനിരത്തി ഇത്തരം കയ്യേറ്റങ്ങളെ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

View All
advertisement