• HOME
 • »
 • NEWS
 • »
 • kerala
 • »
 • DYFI യുടെ 'പൊതിച്ചോറ് വിതരണം' മാതൃകയാക്കണമെന്ന് KPCC പ്രസിഡന്‍റ് കെ.സുധാകരന്‍

DYFI യുടെ 'പൊതിച്ചോറ് വിതരണം' മാതൃകയാക്കണമെന്ന് KPCC പ്രസിഡന്‍റ് കെ.സുധാകരന്‍

രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു

 • Share this:
  കേരളത്തിലെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ (Government Hospital) ഡിവൈഎഫ്ഐ (DYFI) നടത്തുന്ന ഉച്ചഭക്ഷണവിതരണം മാതൃകയാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ (K.Sudhakaran). ഒരു ദിവസം പോലും അവര്‍ ഭക്ഷണ വിതരണം മുടക്കിയിട്ടില്ല, ഇത്തരം ശൈലികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സുധാകരന്‍ പറഞ്ഞു.

  കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമവേദിയിലായിരുന്നു കെപിസിസി പ്രസിഡന്‍റ്  ഡിവൈഎഫ്ഐ മാതൃകയെ ഉയര്‍ത്തി കാണിച്ചത്. രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും കൂടിച്ചേരുന്നതാണ് രാഷ്ട്രീയമെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.

  മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി എന്നാണ് ഡല്‍ഹിയില്‍ പോകുന്നത്; പരിഹാസവുമായി പ്രതിപക്ഷ നേതാവ്


  തിരുവനന്തപുരം: ഗുജറാത്തിലേക്ക് (gujarat) ചീഫ് സെക്രട്ടറിയെ അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് (VD Satheesan).

  ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍. ആ സദ്ഭരണം പഠിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണ്. മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പരിഹസിച്ചു.

  Also Read- 'പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു; ആറു വർഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ല': മന്ത്രി കെ എൻ ബാലഗോപാൽ

  പകല്‍ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പിയെ സഹായിക്കുകയെന്ന ലൈനാണ് കേരള ഘടകം സ്വീകരിച്ചത്.

  ആ നിലപാടിന് നേതൃത്വം നല്‍കിയതും പിണറായി വിജയനാണ്. സംഘപരിവാറുമായുള്ള സി.പി.എം ബന്ധത്തിനിടയില്‍ ഇടനിലക്കാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് സി.പി.എമ്മിന്റെ ബി.ജെ.പി-സംഘപരിവാര്‍ ബന്ധത്തിനുള്ള ഏറ്റവും അവസാനത്തെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

  Also Read- 143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ വർധിച്ചേക്കും; നികുതി ഉയരുന്ന ഉത്പന്നങ്ങൾ

  ഗുജറാത്തിൽ ഇ-ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് (chief secretary vp joy) ആണ് ഗുജറാത്ത് സന്ദർശിക്കുന്നത്. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

  ഗുജറാത്ത് ഭുപേന്ദ്രഭായി പട്ടേൽ സർക്കാരിന്റെ പദ്ധതി നടത്തിപ്പ് സംബന്ധിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസ്സിലാക്കാനാണ് സന്ദർശനം. വിവിധ സർക്കാർ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡാറ്റാബേസ് സൃഷ്ടിക്കുകയും, സി എം ഡാഷ്‌ബോർഡ് വഴി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.

  സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുക ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കിയത്.
  Published by:Arun krishna
  First published: