വയനാട് തുരങ്കപാത നിർമ്മാണം തുടരാം;പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി
- Published by:Nandu Krishnan
- news18-malayalam
Last Updated:
എന്തെങ്കിലും തരത്തിലുള്ള നിബന്ധനകൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് കണ്ടാൽ പരാതിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിറ്റി) സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു
വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തുരങ്കപാത സംസ്ഥാനത്തിന്റെ ജീവരേഖയാണെന്നും അങ്ങേയറ്റം പ്രധാനപ്പെട്ട പദ്ധതിയാണെന്നും കോടതി നിരീക്ഷിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി വിശദമായി പരിഗണിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ കോടതി, എന്തെങ്കിലും തരത്തിലുള്ള നിബന്ധനകൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് കണ്ടാൽ പരാതിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിറ്റി) സമീപിക്കാവുന്നതാണെന്നും അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ചല്ലേ ഇത്തരമൊരു തീരുമാനമെടുക്കുന്നത് എന്നും കോടതി ചോദിച്ചു. വിദഗ്ധർ എല്ലാ കാര്യങ്ങളും പരിശോധിച്ച് അഭിപ്രായം നൽകുമ്പോൾ സാധാരണക്കാരല്ല അതിൽ വിധി പറയേണ്ടതെന്ന് കോടതി പറഞ്ഞു. ഒരു പദ്ധതിയുടെ എല്ലാ വശങ്ങളും പഠിച്ചാണ് വിദഗ്ധ സമിതികൾ നിർദ്ദേശങ്ങൾ നൽകുന്നതെന്നും അതിനാൽ ആ റിപ്പോർട്ടുകളെ അവിശ്വസിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 06, 2026 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് തുരങ്കപാത നിർമ്മാണം തുടരാം;പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി







