അപരിചിതയായ ആ സ്ത്രീ ആരാണ്? വീണ്ടും വിവാദമായി MVD നിരീക്ഷണ ക്യാമറ ദൃശ്യം
- Published by:Anuraj GR
- news18-malayalam
Last Updated:
സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാനായി വന്ന നിരീക്ഷണ ക്യാമറ ദൃശ്യമാണ് പാനൂർ കടവത്തൂർ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെ ഞെട്ടിച്ചത്
വീണ്ടും പൊല്ലാപ്പായി മോട്ടോർ വാഹന വകുപ്പിന്‍റെ നിരീക്ഷണ ക്യാമറ ദൃശ്യം. ഇത്തവണ കണ്ണൂർ പാനൂർ സ്വദേശിയായ അലി എന്നയാളാണ് കുടുങ്ങിയത്. ഇയാൾക്കൊപ്പം കാറിലെ മുൻസീറ്റിൽ അപരിചയായ ഒരു സ്ത്രീയാണ് നിരീക്ഷണ ക്യാമറ ദൃശ്യത്തിലുള്ളത്.
സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാനായി വന്ന നിരീക്ഷണ ക്യാമറ ദൃശ്യമാണ് പാനൂർ കടവത്തൂർ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെ ഞെട്ടിച്ചത്. പാനൂർ ഉരുവച്ചലിൽ മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിലാണ് അലിയ്ക്കൊപ്പം മുൻസീറ്റിൽ അപരിചിതയായ സ്ത്രീയുടെ ചിത്രം പതിഞ്ഞത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 25ന് പുലർച്ചെ അഞ്ചരയോടെയുള്ള ദൃശ്യമാണിതെന്ന് വ്യക്തമാകുന്നുണ്ട്. ചിത്രത്തിൽ കാർ അലിയുടേതാണെങ്കിലും മുൻവശത്ത് ഡ്രൈവ് ചെയ്യുന്ന അലിയുടെ മുഖം വ്യക്തമല്ല. നെറ്റിക്ക് താഴെയുള്ള ദൃശ്യമാണുള്ളത്.
ദൃശ്യത്തിൽ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിലും ഒരാൾക്ക് മാത്രമാണ് പിഴയായി 500 രൂപ ചുമത്തിയത്. ബിസിനസുകാരനായ അലി സ്ഥിരമായി കാറിൽ യാത്ര ചെയ്യുന്നയാളാണ്. എന്നാൽ ഉരുവച്ചാൽ ഭാഗത്ത് പോയിട്ടില്ലെന്നാണ് അലി പറയുന്നത്.
advertisement
പിഴ അടയ്ക്കാൻ തയ്യാറാണെന്നും, എന്നാൽ കാറിൽ തനിക്കൊപ്പം അപരിചിതയായ സ്ത്രീയുടെ ചിത്രം എങ്ങനെ വന്നെന്ന് അറിയണമെന്നാണ് അലി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന അധികൃതരെ വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ചിത്രം വ്യക്തമാകാൻ ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിക്കണം. കഴിഞ്ഞ ദിവസം പയ്യന്നൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
November 14, 2023 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അപരിചിതയായ ആ സ്ത്രീ ആരാണ്? വീണ്ടും വിവാദമായി MVD നിരീക്ഷണ ക്യാമറ ദൃശ്യം