തിരുവനന്തപുരത്ത് സ്കൂട്ടർ കെഎസ്ആർടിസി ബസിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം; അപകടം ആശുപത്രിയിലുള്ള മകളെ കാണാൻ പോകവെ

Last Updated:

സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

ശ്യാം ശശിധരൻ, ഭാര്യ ഷീന
ശ്യാം ശശിധരൻ, ഭാര്യ ഷീന
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ സ്കൂട്ടറിൽ പോകുകയായിരുന്ന ദമ്പതിമാർ ബസിടിച്ചു മരിച്ചു. കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം.
കൊല്ലം ഭാഗത്തേക്കുപോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ആറ്റിങ്ങൽ ഭാഗത്തേക്കുപോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ പോയതായിരുന്നു ഇരുവരും. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാം ശശിധരന്റെ ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷീനയും മരിച്ചു.
പ്രവാസിയായിരുന്ന ശ്യാം നാട്ടിൽ തിരിച്ചെത്തി പരവൂരിൽ കാറ്ററിങ് സർവീസ് നടത്തുകയായിരുന്നു. അധ്യാപകരായിരുന്ന ശശിധരെന്റയും സുലോചനയുടെയും മകനാണ് ശ്യാം. കാപ്പിൽ വിബിഎസ് സദനത്തിൽ പരേതരായ ശിവൻപിള്ളയുടെയും ഓമനയുടെയും മകളാണ് ഷീന. ഷീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലും ശ്യാമിന്റേത് പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ലോപ, ലിയ. മരുമകൻ: അച്ചു സുരേഷ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് സ്കൂട്ടർ കെഎസ്ആർടിസി ബസിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം; അപകടം ആശുപത്രിയിലുള്ള മകളെ കാണാൻ പോകവെ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement