ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. ഇടുക്കി പുറ്റടി സ്വദേശി രവീന്ദ്രൻ(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അർദ്ധരാത്രി രാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്, വീടിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലം കുടുംബാങ്ങങ്ങൾ കിടന്നിരുന്ന മുറിയിൽ തീ പടരുകയായിരുന്നു. തീ പിടുത്തത്തിൽ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകളും പൊട്ടിതെറിച്ചു. ഷീറ്റുകൾ, മരണപ്പെട്ട രവീന്ദ്രന്റെയും ഉഷയുടെയും ദേഹത്തേയ്ക് പതിയ്ക്കുകയും ചെയ്തു. ഷീറ്റുകൾ പൊട്ടി തെറിയ്ക്കുന്ന ശബ്ദവും ശ്രീധന്യയുടെ നിലവിളിയുംകേട്ട് എത്തിയ നാട്ടുകാരനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ദമ്പതികൾ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അണക്കരയിൽ ചെറുകിടവ്യാപാര സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രൻ. മുൻപ് വണ്ടൻമേടിന് കടശികടവിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ട് വര്ഷം മുൻപാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപത്തേയ്ക് താമസം എത്തിയത്.
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണത്തിനോട് അനുബന്ധിച്ച് നിർമിച്ചിരുന്ന താത്കാലിക ഷെഡിലാണ് ഇവർ കഴിഞ്ഞിരുന്നത്. വണ്ടന്മേട് പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വികരിച്ചു. സയന്റിഫിക് വിദഗ്ധർ, സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേയ്ക് മാറ്റി
ഇടുക്കിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയില്‍ പ്രഷര്‍ കുക്കര്‍(Pressure cooker) പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു(Injury). ഷിബു ദാനിയേല്‍ (39) ആണ് പരിക്കേറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Electric Scooter | വാങ്ങിയതിന്റെ പിറ്റേദിവസം ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യംഅമരാവതി: വീടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ശിവകുമാര്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവര്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടര്‍ന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. വീടിനുള്ളിലാകെ തീയും പുകയും പടര്‍ന്നതോടെ ശിവകുമാറിനും കുടുംബത്തിനും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.
Also Read-KSRTC | ചാര്‍ജ് ചെയ്യുന്നതിനിടെ ടിക്കറ്റ് മെഷീനുകള്‍ പൊട്ടിത്തെറിച്ചു; സംഭവം വെഞ്ഞാറടമൂട് ഡിപ്പോയില്പൊള്ളലേറ്റും പുകമൂലം ശ്വാസംമുട്ടിയുമാണ് ശിവകുമാര്‍ മരിച്ചത്. പുക ശ്വസിച്ച് ഭാര്യയും കുട്ടികളും അബോധാവസ്ഥയിലായി. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനേയും അഗ്‌നിരക്ഷാ സേനയേയും വിവരം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശിവകുമാര്‍ മരിച്ചത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശിവകുമാര്‍ വെള്ളിയാഴ്ചയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയതെന്ന്
പോലീസ് പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു മുറിയില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊട്ടിത്തെറിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.