നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദമ്പതിമാർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; അമ്മയുടെ ജീവനറ്റദേഹത്തിൽ മുലപ്പാൽ നുണഞ്ഞ് കുഞ്ഞുമകൾ

  ദമ്പതിമാർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; അമ്മയുടെ ജീവനറ്റദേഹത്തിൽ മുലപ്പാൽ നുണഞ്ഞ് കുഞ്ഞുമകൾ

  ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

  News18 Malayalam

  News18 Malayalam

  • Share this:
   കൊല്ലം: അമ്മയുടെ മൃതദേഹത്തിൽ മുലപ്പാൽ നുണഞ്ഞ് മൂന്നുവയസുകാരി. അമ്മയും അച്ഛനും മരിച്ചതറിയാതെ കുഞ്ഞുമകൾ മുലപ്പാലിനായി കരഞ്ഞ കണ്ണീര്‍കാഴ്ച അഞ്ചൽ ഇടമുളയ്ക്കലായിരുന്നു. ഇടമുളയ്ക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനിൽ വീടിന്റെ കഴുക്കോലിൽ തൂങ്ങിയനിലയിലും സുജിനി തറയിൽ പായയിൽ മരിച്ചനിലയിലുമായിരുന്നു. വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

   ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സുനിൽ ആലഞ്ചേരിയിൽ താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു. സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിവരമറിയിച്ചു. രാവിലെ അദ്ദേഹം വന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നില്ല.

   ഈ സമയം വീട്ടിനുള്ളിൽനിന്ന്‌ കുഞ്ഞിന്റെ കരച്ചിൽകേട്ടു. സമീപത്തെ വീട്ടിൽനിന്ന്‌ വെട്ടുകത്തിവാങ്ങി ജനൽപ്പാളി പൊളിച്ച് നോക്കിയപ്പോഴാണ് സുനിലിന്റെയും സുജിനിയുടെയും മൃതദേഹങ്ങൾ കണ്ടത്. കുഞ്ഞ് അമ്മയുടെ മുലപ്പാൽ കുടിച്ച് കരയുകയായിരുന്നു.

   TRENDING:കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; കൊലയാളി കുമരകം സ്വദേശി; പിടിയിലായെന്നു സൂചന [NEWS] 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]

   സുജിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം സുനിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

   മേസ്തിരി പണിക്കാരനാണ് സുനിൽ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് കൈമാറി.   First published: