Found Dead| ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടത് വീട്ടിൽ നിന്ന് രണ്ട് കി.മീ. അകലെ
- Published by:Rajesh V
- news18-malayalam
Last Updated:
അയൽവാസികളാണ് കൃഷിയിടത്തിൽ മൃതദേഹങ്ങൾ കണ്ടത്.
ഇടുക്കി (Idukki ശാന്തൻപാറയിൽ (Santhanpara) ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവരെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. അയൽവാസികളാണ് കൃഷിയിടത്തിൽ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം
തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
advertisement
വെള്ളിയാഴ്ച പുലർച്ചെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം മാരായമുട്ടം പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഹോട്ടൽ മുറിയിൽ സജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read- Actress Attack Case| ഹാക്കർ സായ്ശങ്കറിനെ മാപ്പുസാക്ഷിയാക്കും; നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്
advertisement
നെയ്യാറ്റിൻകര സ്റ്റേഷനിലെ സിഐ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണ് സജി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2022 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Found Dead| ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടത് വീട്ടിൽ നിന്ന് രണ്ട് കി.മീ. അകലെ


