രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡന കേസിലും മുൻകൂർ ജാമ്യം
- Published by:meera_57
- news18-malayalam
Last Updated:
തിരുവനന്തപുരം വഞ്ചിയൂരിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്
രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എംഎൽഎക്ക് രണ്ടാം ബലാത്സംഗ കേസിലും മുൻകൂർ ജാമ്യം. തിരുവനന്തപുരം വഞ്ചിയൂരിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് എസ്. നസീറ ആണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം അനുവദിച്ചുകൊണ്ട് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു.
ഡിസംബർ 3 ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഇമെയിൽ വഴി ലഭിച്ച 23 കാരിയുടെ പരാതി, ഡിജിപിക്ക് കൈമാറിയതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് എംഎൽഎയ്‌ക്കെതിരെ രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 65 (ബലാത്സംഗം) പ്രകാരമാണ് കേസെടുത്തത്. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ വെച്ച് മലയാളിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. മാങ്കൂട്ടത്തിൽ തന്നെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നൽകിയ പരാതിയിൽ നേമം പോലീസ് രാഹുലിനെതിരെ നവംബർ 28ന് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
advertisement
രണ്ട് ബലാത്സംഗ കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാഴ്ചയോളമായി ഒളിവിലാണ്. അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നവംബർ 28 മുതൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്.
ഡിസംബർ 6 ന് ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിൽ നിന്ന് മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. ഇതേ കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഡിസംബർ 4 ന് മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ബെംഗളൂരുവിലെ ഒരു ഫാം ഹൗസിൽ രാഹുൽ ഒളിവിൽ കഴിയുന്നതായി അഭ്യൂഹമുണ്ട്.
advertisement
Summary: The court grants anticipatory bail to MLA Rahul Mamkootathil in the second rape case. The petition was considered by the Principal District and Sessions Court in Vanchiyur, Thiruvananthapuram. The court had adjourned the hearing to December 10, granting temporary protection from arrest. On December 3, the Crime Branch registered a second FIR against the MLA after KPCC President Sunny Joseph forwarded the complaint of a 23-year-old woman
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 10, 2025 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡന കേസിലും മുൻകൂർ ജാമ്യം










