മദ്യക്കുപ്പിയിൽ കാണിച്ചതിനേക്കാൾ 60 രൂപ അധികം ഈടാക്കി; ബേവ്കോ 15060 രൂപ പിഴയടയ്ക്കാൻ കോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മദ്യത്തിന് വില വർദ്ധിച്ചെന്നു പറഞ്ഞ് അധിക തുക ഈടാക്കുകയായിരുന്നു എന്നാണ് പരാതി
മദ്യക്കുപ്പിയിൽ കാണിച്ചതിനേക്കാൾ 60 രൂപ അധികം ഉപഭോക്താവിൽ നിന്ന് ഈടാക്കിയ ബേവ്കോയ്ക്ക് 15060 രൂപ പിഴയടയ്ക്കാൻ കോടതി ഉത്തരവ്. അധികമായി ഈടാക്കിയ 60 രൂപ മടക്കി കൊടുക്കണമെന്നും 5000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും 9 ശതമാനം പലിശസഹിതം ഉപഭോക്‌താവിനു നൽകണമെന്നുമാണ് ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. തൃശൂർ ചാലക്കുടി സ്വദേശിയുടെ പരാതിയിലാണ് നടപടി.
740 രൂപയുടെ ബ്രാണ്ടി വങ്ങിയപ്പോൾ 800 രൂപ ഈടാക്കിയെന്നാണ് പരാതി. അധിക തുക നൽകാനിവില്ലെന്ന് പറഞ്ഞപ്പോൾ മദ്യത്തന് വില വർദ്ധിച്ചെന്നു പറഞ്ഞ് അധിക തുക ഈടാക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. 2011ലെ പാക്കേജ്ഡ് കമ്മോഡിറ്റി ചട്ടങ്ങളുടെ ലംഘനമാണിതെന്ന് നിരീക്ഷിച്ച കമ്മിഷൻ അധികമായി ഈടാക്കിയ തുകയടക്കം പിഴ നൽകാൻ നിർദേശിക്കുകയായിരുന്നു.
ഭാവിയിൽ എംആർപി അനുസരിച്ച് മാത്രമെ വിലയീടാക്കാൻ പാടുള്ളു എന്നും മദ്യ വില കൂട്ടിയാൽ അക്കാര്യം ഔറ്റ്ലെറ്റുകളുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്നും ബവ്കോ എംഡിക്ക് കമ്മിഷൻ പ്രസിഡന്റ് സി.ടി.സാബു, അംഗങ്ങളായ റാം മോഹൻ, എസ്. ശ്രീജ എന്നിവർ നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
August 03, 2025 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യക്കുപ്പിയിൽ കാണിച്ചതിനേക്കാൾ 60 രൂപ അധികം ഈടാക്കി; ബേവ്കോ 15060 രൂപ പിഴയടയ്ക്കാൻ കോടതി