Gold Smuggling| 90 ദിവസം അന്വേഷിച്ചിട്ടും സ്വർണ്ണക്കടത്തിൽ തീവ്രവാദ ബന്ധം തെളിയിക്കാനായില്ല; കോടതിയിൽ എൻ.ഐ.എക്ക് തിരിച്ചടി

Last Updated:

തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി

സ്വർണ്ണക്കടത്ത് കേസിൽ രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമമാണെന്ന് എൻ.ഐ.എ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത് സ്ഥാപിക്കാനുള്ള വസ്തുതകൾ പ്രഥമദൃഷ്ട്യാ കേസ് ഡയറിയിൽ ഇല്ലെന്ന് എൻ.ഐ.എ.കോടതി വിലയിരുത്തി. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ട്. പക്ഷേ ഇത് തീവ്രവാദ ശക്തികളിൽ നിന്ന് എത്തിയതാണെന്നതിന് തെളിവില്ല. കടത്തിയ സ്വർണത്തിൻ്റെ പണം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതിൻ്റെ തെളിവും ഇല്ല. ഭീകര ശക്തികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും എൻ.ഐ.എ.യ്ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികൾക്ക് വലിയ സമ്പത്ത് ഉണ്ടെന്ന് പ്രോസിക്യൂഷൻ തന്നെ ആരോപിച്ചിരുന്നു. അവരുടെ ആഢംബര കാറുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങൾ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ലാഭം നേടാനായി പ്രതികൾ സ്വർണം കടത്തിയെന്നാണ് ഇത് വ്യക്തമാകുന്നത്. അന്വേഷണ ഏജൻസിയുടെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ചെറിയ കുറ്റം ചെയ്തവരെ കൂടുതൽ കാലം തടവിൽ പാർപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
advertisement
അന്വേഷണ ഏജൻസി ശരിയായ ദിശയിലാണ് പ്രവർത്തിക്കുന്നത്. കേസ് ഡയറിയിൽ 6 വോളിയത്തിലായി 2500 പേജുകളുണ്ട്. കോവിഡ് കാലത്തും കഠിന പരിശ്രമം നടത്തുന്നുണ്ട്. പക്ഷേ 90 ദിവസത്തിലധികം അന്വേഷണം നടത്തിയിട്ടും തീവ്രവാദ ബന്ധം തെളിയിക്കുന്ന രേഖകൾ കണ്ടെത്താനായില്ല. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികൾക്ക് ലാഭം ഉണ്ടായിട്ടില്ല എന്നാണ് എൻ.ഐ.എ. വാദം എന്നാൽ ചിലരുടെ കുറ്റസമ്മത മൊഴിയിൽ ലാഭം കിട്ടിയതായി പറയുന്നുണ്ട്. മുഹമ്മദ് അലി, ഷറഫുദ്ദീൻ കെ.ടി എന്നീ പ്രതികൾക്ക് ഐ.എസ്. ബന്ധമുളളതായി എൻ.ഐ.എ ആരോപിച്ചിരുന്നു. ഇവർ റമീസുമായി ടാൻസാനിയയിൽ പോയി സ്വർണക്കടത്ത് നടത്തിയതായും ആരോപണമുണ്ട്. ഇവർക്ക് ദാവൂദ് ഇബ്രഹാമുമായും ഫിറോസ് ഒയാസിസുമായും ബന്ധമുണ്ടെതായും ആരോപിക്കുന്നു. അതിനാൽ ഇവർക്ക് കോടതി ജാമ്യം നിഷേധിച്ചു. മറ്റ് 10 പ്രതികൾക്ക് ജാമ്യം അനുവദിച്ചു. സ്വപ്നയും സരിത്തും ജാമ്യാപേക്ഷ പിൻവലിച്ചു.
advertisement
വെറുതെയുള്ള സ്വർണ്ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ഈ സ്വർണ്ണക്കടത്തിനെ വ്യത്യസ്ഥമാക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്. കൂടുതൽ അളവിൽ പല പ്രാവശ്യം സ്വർണ്ണം കടത്തി, ഇതിനായി ഡിപ്ലൊമാറ്റിക് ബാഗേജ് ഉപയോഗിച്ചു, തീവ്രവാദത്തിന് സ്വർണ്ണം ഉപയോഗിച്ചു എന്ന അന്വേഷണ ഏജൻസികളുടെ വാദം. ഇത് തെളിയിക്കാൻ കൂടുതൽ അന്വേഷണങ്ങൾ ഇനിയും ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| 90 ദിവസം അന്വേഷിച്ചിട്ടും സ്വർണ്ണക്കടത്തിൽ തീവ്രവാദ ബന്ധം തെളിയിക്കാനായില്ല; കോടതിയിൽ എൻ.ഐ.എക്ക് തിരിച്ചടി
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement