COVID 19| കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; രാവിലെ ആറുമണി മുതൽ

Last Updated:

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോട്ടയം: കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറ് മുതലാണ് നിരോധനാജ്ഞ. ഇന്ന് മുതൽ ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാല് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഉത്തരവിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; രാവിലെ ആറുമണി മുതൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement