കോവിഡ് 19: കേരളത്തിൽ ചൊവ്വാഴ്ച നടന്ന 30 പ്രധാന കാര്യങ്ങൾ എന്തൊക്കെ?

Last Updated:

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് കേരളം. ഏഴാം ക്ലാസ് വരെ പൂർണമായി അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെ പരീക്ഷകളും ഉണ്ടാകില്ല. കോവിഡ് 19 പശ്ചാത്തലത്തിൽ ചൊവ്വാഴ്ച കേരളത്തിൽ നടന്ന പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്.

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ  ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 14 പേർക്ക്. സംസ്ഥാനത്തു രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്. ഇന്നു മാത്രം എട്ടു പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നു വന്നു കൊച്ചിയില്‍ ചികില്‍സയിലുള്ള മൂന്നു വയസുള്ള കുട്ടിയുടെ മാതാപിതാക്കൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവിൽ 1495 പേർ നിരീക്ഷണത്തിലാണ്. ആശുപത്രിയിലുള്ളത് 259 പേർ. 980 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 815 എണ്ണം നെഗറ്റീവാണ്. സാംപിൾ പരിശോധനയ്ക്ക് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകി.
ഇറ്റലിയിൽ നിന്നെത്തിയവരിൽ നിന്ന് കൂടുതൽ പേരിലേക്കു രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിൽ നടന്ന പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്,
1. അംഗൻവാടി മുതൽ ഏഴാം ക്ലാസ് വരെ മാർച്ച് മാസത്തിൽ പൂർണമായും അവധി നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഏഴാം ക്ലാസ് വരെ പരീക്ഷയില്ല. 8, 9, 10, 12 എന്നീ ക്ലാസുകളിലെ പരീക്ഷ കൃത്യമായി നടക്കും. എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകുമെങ്കിലും ക്ലാസുകള്‍ ഉണ്ടായിരിക്കില്ല.
advertisement
2. ഒരാഴ്ചത്തേക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി. മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ പട്രോളിംഗ് മാത്രമാക്കി.
3. സംസ്ഥാനത്തെ തിയറ്ററുകൾ മാർച്ച് 11 മുതൽ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനം. സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
4. PSC പരീക്ഷകൾ മാറ്റി. 17, 18 തിയതികളിലെ എഴുത്തു പരീക്ഷ 11, 12 തിയതികളിലെ കായികക്ഷമതാ പരീക്ഷ എന്നിവ മാറ്റി.
5. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അറബിക് ഇസ്ലാമിക് പ്രീ സ്കൂളുകൾ, അസ്മി സ്കൂളുകൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.
advertisement
6. സെക്രട്ടറിയേറ്റ്, സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാർച്ച് 31 വരെ ബയോ മെട്രിക് പഞ്ചിംഗ് ഒഴിവാക്കി.
7. മാർച്ച് 31 വരെ തേക്കടി വന്യജീവി സങ്കേതം അടച്ചു.
8. പത്തനംതിട്ട ജില്ല കളക്ടറുടെ ഉത്തരവിനെ തുടർന്ന് റാന്നി ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തനം നിർത്തി.
9. സർക്കാർ തീരുമാനം പാലിക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങളും അടയ്ക്കും.
10. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
advertisement
11. മാർത്തോമാ സഭയുടെ പള്ളികളിൽ മാർച്ച് 31 വരെ കുർബാന കാണില്ല. വിവാഹത്തിനും ശവസംസ്കാരത്തിനും നിയന്ത്രണം.
12. കണ്ണൂർ സർവകലാശാല പരിധിയിൽ വരുന്ന പഠനവകുപ്പുകൾ, സെന്‍ററുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവയ്ക്ക് മാർച്ച് 11 മുതൽ 31 വരെ അവധി ആയിരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
13. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഗുരുവായൂർ ഉത്സവപരിപാടികൾ നിർത്തി വെച്ചു. പുന്നത്തൂർ കോട്ട മാർച്ച് 31 വരെ അടച്ചിടും.
14. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു.
advertisement
15. ബിവറേജസ് കോർപറേഷന്‍റെ കീഴിലുള്ള എല്ലാ ഔട്ട് ലെറ്റുകളിലും ജീവനക്കാർക്ക് മാസ്കുകളും ഗ്ലൗസുകളും മറ്റ് അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിന് അടിയന്തര നടപടിയെടുക്കാൻ ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
16. കൊച്ചി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. 10 ഹെൽപ് ഡെസ്ക്കുകൾ ഇന്‍റർനാഷണലിലും അഞ്ച് ഡെസ്ക്കുകൾ ഡൊമസ്റ്റിക്കിലും ആരംഭിച്ചു.
17. സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ അറിയിച്ചു.
advertisement
18. ഉത്സവങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി. ക്ഷേത്രോത്സവം, പള്ളിപ്പെരുന്നാളുകൾ എന്നിവയെല്ലാം ചടങ്ങുകൾ മാത്രമായി നടത്തണം. എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ആറാട്ടിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനം.
19. ശബരിമലയിലേക്ക് മാസപൂജയ്ക്ക് ഭക്തർ എത്തരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു ആവശ്യപ്പെട്ടു. മാസപൂജ ചടങ്ങ് മാത്രമായി നടത്തും.
20. വിവാഹ ചടങ്ങുകൾ പരിമിതമായി നടത്തണമെന്ന് നിർദ്ദേശം.
21. മാർച്ച് 31 വരെയുള്ള സർക്കാരിന്‍റെ പൊതുപരിപാടികൾ പൂർണമായും ഒഴിവാക്കി.
22. ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ലെന്ന് ആരോഗ്യമന്ത്രി.
advertisement
23. കേരള സർവകലാശാല പഠനവകുപ്പുകൾക്ക് മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാല പരീക്ഷകൾക്കു മാറ്റമില്ല.
24. യു ഡി എഫ് നിശ്ചയിച്ചിരുന്ന പൊതു പരിപാടികൾ മാറ്റിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
25. വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് മാര്‍ച്ച് 11 മുതല്‍ 20 വരെ അടച്ചിടും.
26. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
27. തൃശൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോവിഡ്‌ 19 പ്രതിരോധത്തിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.
28. കൊറോണ: എൽ ഡി എഫ്  പൊതുപരിപാടികൾ റദാക്കി
29. ഈ മാസം 15നു കൊച്ചിയിൽ നടത്താനിരുന്ന കേരള സർക്കാരിന്‍റെ സ്പോർട്സ് കേരള മാരത്തോൺ മത്സരങ്ങൾ കോവിഡ്-19 (കൊറോണ) വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് അഡ്വ.പി.വി.ശ്രീനിജിൻ അറിയിച്ചു.
30. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചതായി ബസുടമകൾ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് 19: കേരളത്തിൽ ചൊവ്വാഴ്ച നടന്ന 30 പ്രധാന കാര്യങ്ങൾ എന്തൊക്കെ?
Next Article
advertisement
രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ച് പകല്‍ ക്ലാസ് മുറിയിലുറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി
രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ച് ക്ലാസ് മുറിയിലുറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക തലയ്ക്കടിച്ചതായി പരാതി
  • വിദ്യാർത്ഥിനിയെ മർദിച്ച സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു.

  • അമ്മയെ ശുശ്രൂഷിച്ച് ഉറക്ക ക്ഷീണവുമായാണ് വിദ്യാർത്ഥിനി ക്ലാസിൽ എത്തിയത്.

  • തലയ്ക്ക് തരിപ്പും പനിയും അനുഭവപ്പെട്ട വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടി.

View All
advertisement