തിരുവനന്തപുരം: കോവിഡ് (Covid 19) വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച പിഎസ് സി (PSC Exam) പരീക്ഷകള്‍ മാറ്റിവെച്ചു.
ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി.
ലാബോട്ടറി ടെക്നീഷ്യന് ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്.
പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പിഎസ് സി വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.
സംസ്ഥാനത്ത് 10,11,12 ക്ലാസുകള്‍ നടത്തും;സ്കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല
സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ്ലൈന് ആയി തുടരും. അതേസമയം രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലെ കോളേജുകളില്‍ ഫൈനല്‍ ഇയര്‍ ഒഴികെയുള്ള ക്ലാസുകള്‍ അടയ്ക്കാനാണ് തീരുമാനം. വരുന്ന രണ്ട് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ഉണ്ടാകും. അവശ്യകാര്യങ്ങള്‍ക്കോ അവശ്യസര്‍വീസുകള്‍ക്കോ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകൂ.
മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തീയറ്ററുകള്‍ അടക്കം സമ്പൂര്‍ണമായി അടച്ചുപൂട്ടില്ല.
ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.