നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Lockdown | ടിപിആർ കുറയുന്നില്ല; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് ഇല്ല

  Kerala Lockdown | ടിപിആർ കുറയുന്നില്ല; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് ഇല്ല

  ടി. പി. ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സർക്കാർ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കുറയാത്തതിനാൽ, സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നൽകേണ്ടെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത അവലോകന യോഗം സംസ്ഥാനത്ത് ചേരും. ടി. പി. ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

   അതിനിടെ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച പതിവുപോലെ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് ഇളവില്ല. നേരത്തെ, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ സാഹചര്യത്തില്‍ പള്ളികളില്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അവലോകന യോഗത്തില്‍ വിലയിരുത്തി.

   കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂര്‍ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസര്‍ഗോഡ് 568, കോട്ടയം 519, കണ്ണൂര്‍ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   Also Read- Explained: വ്യത്യസ്ത വാക്സിനുകൾ രണ്ട് ഡോസുകളായി സ്വീകരിക്കുന്നത് കോവിഡ് വൈറസിനെ മറികടക്കാൻ സഹായിക്കുമോ?

   66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, പാലക്കാട് 10, തിരുവനന്തപുരം 9, കാസര്‍ഗോഡ് 7, പത്തനംതിട്ട 6, കൊല്ലം, എറണാകുളം 5 വീതം, തൃശൂര്‍ 4, കോട്ടയം, വയനാട് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

   Also read: ഡെൽറ്റ പ്ലസ് വകഭേദം പാലക്കാടും; പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടും

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 1108, പത്തനംതിട്ട 481, ആലപ്പുഴ 672, കോട്ടയം 752, ഇടുക്കി 461, എറണാകുളം 1174, തൃശൂര്‍ 1194, പാലക്കാട് 1031, മലപ്പുറം 1006, കോഴിക്കോട് 821, വയനാട് 177, കണ്ണൂര്‍ 460, കാസര്‍ഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,63,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Anuraj GR
   First published: