COVID 19| മുഖ്യമന്ത്രിയെ പുലർച്ചെ ഒന്നരയ്ക്ക് വിളിച്ചാൽ എന്തു സംഭവിക്കും? പെരുവഴിയിൽ കുടുങ്ങിയവർക്ക് പറയാനുള്ളത്

Last Updated:

'പേടിക്കേണ്ട മോളേ, പരിഹാരമുണ്ടാക്കാം'; അർധരാത്രിയിൽ പെരുവഴിയിലാകുമെന്ന് ഭയന്ന ആ 13 പെൺകുട്ടികളും അനുഭവിച്ചറിഞ്ഞു ആ കരുതൽ സ്പർശം.

സമയം അർധരാത്രിയിൽ പെരുവഴിയിലാകുമെന്ന ആശങ്കയിൽ നിന്ന 13 പെണ്‍കുട്ടികള്‍ക്കും തുണയായി മുഖ്യമന്ത്രിയുടെ കരുതൽ സ്പർശം. സമയം അർധരാത്രി ഒരു മണിയാകാറായി. വയനാട്‌- കർണാടക അതിർത്തിയിലെ കൂരിരുട്ട്‌ ഹൈദരാബാദിൽനിന്നുള്ള സംഘത്തെ കൂടുതൽ ഭീതിയിലാഴ്‌ത്തി.
ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാരായ14 പേർ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിൽ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികൾ. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തിൽ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡ്രൈവർ നിലപാട് മാറ്റി. അതിർത്തിയിൽ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തിൽനിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്പോസ്റ്റ് എത്താറായിരുന്നു. അർധരാത്രിയിൽ വനമേഖലയായ മുത്തങ്ങയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു.
advertisement
You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]COVID 19| മെഡിക്കൽ ഫിറ്റ്നെസ് ടെസ്റ്റ് വേണ്ട; യുഎഇ റസിഡൻസി വിസകൾ പുതുക്കിനൽകും [NEWS]COVID 19| സൗദിയിൽ രണ്ടാമത്തെ മരണം; കർഫ്യൂ കർശനമാക്കി; പുതുതായി രോഗം സ്ഥിരീകരിച്ചത് 133 പേർക്ക് [NEWS]
പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നുകിട്ടിയില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. മറ്റൊരുമാർഗവുമില്ലെന്നായപ്പോൾ മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലർ പറഞ്ഞു. അൽപസമയം ആലോചിച്ചശേഷം പുതിയറ സ്വദേശിനിയുമായ ആതിര ഗൂഗിളിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത്‌ വിളിച്ചു. മറുതലക്കൽനിന്ന്‌ മുഖ്യമന്ത്രിയുടെ ശബ്ദം. ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’എന്ന്‌ മറുപടി. ആതിരക്കൊപ്പം ജോലിചെയ്യുന്ന തീർഥ, അഞ്ജലി കൃഷ്‌ണ തുടങ്ങി 13 സ്‌ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ബുധനാഴ്‌ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുംവരെ അവർക്കൊപ്പമുണ്ടായിരുന്നു ആ കരുതൽ.
advertisement
ഉടനെ വയനാട് കളക്ടറെയും എസ്.പിയെയും വിളിക്കാൻ പറഞ്ഞു. ആവശ്യമായ നിർദേശം നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കളക്ടറുടെയും എസ്.പിയുടെയും മൊബൈൽ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പിയെയാണ്. തോൽപ്പെട്ടിയിൽ വാഹനം എത്തുമ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനൽകി. തോൽപ്പെട്ടിയിൽ വാഹനം ഇറങ്ങിയ ഉടൻ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ്‌ കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്ഐ എ യു ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.
advertisement
വീട്ടിലെത്തിയശേഷവും ആതിര മുഖ്യമന്ത്രിയെ വിളിച്ചു. ഫോണെടുത്ത മുഖ്യമന്ത്രി വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന ജാഗ്രതാ നിർദേശവും നൽകി. തിരക്കിനിടയിലെ കരുതലിനും പെരുവഴിയിൽ അകപ്പെടാതെ രക്ഷിച്ചതിനും മുഖ്യമന്ത്രിക്ക്‌ നന്ദിപറയുകയാണ്‌ സംഘമിപ്പോൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| മുഖ്യമന്ത്രിയെ പുലർച്ചെ ഒന്നരയ്ക്ക് വിളിച്ചാൽ എന്തു സംഭവിക്കും? പെരുവഴിയിൽ കുടുങ്ങിയവർക്ക് പറയാനുള്ളത്
Next Article
advertisement
റെയിൽവെ ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ചു ; ദീർഘദൂര യാത്രകൾക്ക് നേരിയ വർദ്ധനവ്
റെയിൽവെ ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ചു ; ദീർഘദൂര യാത്രകൾക്ക് നേരിയ വർദ്ധനവ്
  • ഇന്ത്യൻ റെയിൽവെ ടിക്കറ്റ് നിരക്കുകൾ പുതുക്കി, ദീർഘദൂര യാത്രകൾക്ക് നേരിയ വർദ്ധനവ് വരും.

  • 215 കിലോമീറ്റർ വരെ സാധാരണ ക്ലാസ്, സബർബൻ, ഹ്രസ്വദൂര യാത്രകൾക്ക് നിരക്കിൽ മാറ്റമില്ല.

  • പുതിയ നിരക്കുകൾ നടപ്പിലായാൽ ഈ സാമ്പത്തിക വർഷം 600 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

View All
advertisement