COVID | രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്ക് എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു
Last Updated:
സൈറ്റിൽ വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരന്റെ സത്യപ്രതിജ്ഞ നടക്കന്ന സ്ഥലത്ത് ജോലിക്ക് എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ ജോലികൾക്ക് സഹായത്തിന് എത്തിയ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സൈറ്റിൽ വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെയും ഒപ്പമുള്ള രണ്ടു പേരെയും നിരീക്ഷണത്തിലേക്ക് മാറ്റി.
മെയ് ഇരുപതാം തിയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അഞ്ഞൂറോളം പേർ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
advertisement
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ചടങ്ങായി നടത്തുന്നതിനെതിരെ നിരവധി പേർ പ്രതിഷേധവുമായി
രംഗത്തെത്തിയിരുന്നു. ഓൺലൈൻ ആയി സത്യപ്രതിജ്ഞ ചടങ്ങ് നടത്തണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനെയെല്ലാം മറികടന്ന് സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങുമായി സർക്കാർ മുമ്പോട്ടു പോകുകയായിരുന്നു.
അതേസമയം, മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് ധാരണയായി. ആറന്മുളയിൽ നിന്ന് വിജയിച്ച വീണ ജോർജ് അടുത്ത ആരോഗ്യമന്ത്രിയാകും. ധനവകുപ്പ് കെ എൻ ബാലഗോപാലിനും വ്യവസായ വകുപ്പ് പി രാജീവിനും നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ മുഹമ്മദ് റിയാസിന് നൽകാനാണ് ധാരണ.
advertisement
പാലിച്ചു
ബുധനാഴ്ച ചേര്‍ന്ന സി പി എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആരൊക്കെ ഏതൊക്കെ വകുപ്പു കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായത്. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും വി അബ്ദുറഹിമാന് ലഭിക്കും. ഗതാഗത വകുപ്പ് ജനാധിപത്യ കോൺഗ്രസിന്റെ ആന്റണി രാജുവിന് ലഭിക്കും.
advertisement
പ്രധാനവകുപ്പുകളും ചുമതലക്കാരും
പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
ആര്‍.ബിന്ദു- സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം
എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം
മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
കെ രാധാകൃഷ്ണൻ- ദേവസ്വം, പാർലമെന്ററി കാര്യം
ആന്റണി രാജു- ഗതാഗത വകുപ്പ്
വി. അബ്ദുറഹിമാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
എ കെ ശശീന്ദ്രൻ- വനംവകുപ്പ്
advertisement
സജി ചെറിയാൻ- ഫിഷറീസ്, സംസ്കാരികം
വി എൻ വാസവൻ- സഹകരണം, രജിസ്ട്രേഷൻ
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2021 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID | രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്ക് എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു