കൊല്ലം:
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊർജം പകർന്നു കൊണ്ട് ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് 25,960 ഡോസ് കോവിഡ് 19 വാക്‌സിന്‍ (കോവിഷീല്‍ഡ്) ആണ് കൊല്ലം സ്കൂൾ ഒഫ് നഴ്സിംഗ് അങ്കണത്തില്‍ എത്തിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആർ ശ്രീലത, ആർ സി എച്ച് ഓഫീസർ ഡോ വി കൃഷ്ണവേണി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ഹരികുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജെ മണികണ്ഠൻ എന്നിവര്‍ ചേര്‍ന്ന് വാക്‌സിന്‍ ഏറ്റുവാങ്ങി.
16 മുതല്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പതു കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം നടത്തും. ആദ്യഘട്ടത്തില്‍ രജിസ്റ്റർ ചെയ്ത സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.
You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങൾക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കേണ്ടത്.
വാക്‌സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. വാക്സിൽ വിതരണം പ്രോട്ടോക്കോൾ പാലിച്ച് പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നും അതുവരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത പറഞ്ഞു.
ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ
1.ഗവൺമെൻറ് മെഡിക്കൽ കോളേജ് കൊല്ലം പാരിപ്പള്ളി
2.കൊല്ലം വിക്ടോറിയ ആശുപത്രി
3.ജില്ലാ ആയുർവേദ ആശുപത്രി കൊല്ലം
4. മെഡിസിറ്റി മെഡിക്കൽ കോളേജ്, (പാലത്തറ ബ്ലോക്ക്)
5.താലൂക്ക് ആസ്ഥാന ആശുപത്രി പുനലൂർ
6.താലൂക്ക് ആസ്ഥാന ആശുപത്രി കരുനാഗപ്പള്ളി
7. ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം
8. നെടുമൺകാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം
9. കുടുംബാരോഗ്യ കേന്ദ്രം മാങ്കോട് ചിതറ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.