ജില്ലാ നേതൃയോഗങ്ങളില്‍ കാനത്തിന് വിമര്‍ശനം; പോസ്റ്റര്‍ വിവാദം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷന്‍
Last Updated:
കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് കേസ് കൊടുത്തത് ശരിയായില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ: എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.ഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളില്‍ വിമര്‍ശനം. കൊച്ചിയില്‍ നേതാക്കള്‍ക്കെതിരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എറണാകുളം ജില്ലാ കമ്മിറ്റിക്കൊപ്പം നിന്നില്ലെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് കേസ് കൊടുത്തത് ശരിയായില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പോസ്റ്റര്‍ വിവാദത്തില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി കമ്മിഷനെയും ജില്ലാ കമ്മിറ്റി നിയോഗിച്ചു. ചന്ദ്രന്‍ ഉണ്ണിത്താന്‍, എസ് പ്രകാശ്, കെ. എസ്. രവി എന്നിവരാണ് അംഗങ്ങള്‍. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
Also Read ഞാന്‍ ആരുടെയും തടവറയിലല്ല: കാനം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2019 7:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജില്ലാ നേതൃയോഗങ്ങളില്‍ കാനത്തിന് വിമര്‍ശനം; പോസ്റ്റര്‍ വിവാദം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷന്‍