'കല്ലും കട്ടയും ഉപയോഗിച്ച് ആക്രമിച്ചു'; ഐ.ജി ഓഫീസ് മാര്‍ച്ചില്‍ CPI നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

Last Updated:

ജില്ലാ സെക്രട്ടറി പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമായാണ് കേസ്. പത്തു പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊച്ചി: ഐ.ജി ഓഫീസ് മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിവീശുകയും എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനു പിന്നാലെ സി.പി.ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്. അനുമതി ഇല്ലാതെ മാര്‍ച്ച് നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ സെക്രട്ടറി പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമായാണ് കേസ്. പത്തു പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കല്ലും കട്ടയും കുറുവടിയുമായി എത്തിയ സി.പി.ഐ നേതാക്കള്‍ കരുതിക്കൂട്ടി അക്രമിക്കുകയായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.
ലാത്തിച്ചാര്‍ജില്‍ എം.എല്‍.എയ്ക്ക് പരുക്കേറ്റ സംഭവത്തിൽ   ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കല്ലും കട്ടയും ഉപയോഗിച്ച് ആക്രമിച്ചു'; ഐ.ജി ഓഫീസ് മാര്‍ച്ചില്‍ CPI നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement