'ഞാന്‍ ആരുടെയും തടവറയിലല്ല: മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല': കാനം

Last Updated:

'പ്രചാരണത്തിനു പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഈ വയസു കാലത്ത് എന്നെ ആര് ബ്ലാക്‌മെയില്‍ ചെയ്യാനാണ്.'

കണ്ണൂര്‍: താന്‍ ആരുടേയും തടവറയിലല്ലെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മകന്‍ അഴിമതി നടത്തിയതിനെ തുടർന്നുള്ള ബ്ലാക്ക് മെയിലിങാണ് എ.എൽ.എയ്ക്ക് മർദ്ദനമേറ്റ വിഷയത്തിൽ കാനത്തിന്റെ മൗനത്തിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടാകും. പ്രചാരണത്തിനു പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഈ വയസു കാലത്ത് തന്നെ ആര് ബ്ലാക്‌മെയില്‍ ചെയ്യാനാണെന്നും കാനം ചോദിച്ചു.
എല്‍ദോ എബ്രാഹം എംഎല്‍എയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റെന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ. പൊലീസ് ഉദ്യോഗസ്ഥനല്ല കളക്ടറാണ് അന്വേഷണം നടത്തുന്നതെന്നും കാനം പറഞ്ഞു.
advertisement
ഭക്ഷ്യവകുപ്പില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇടപെട്ടെന്നത് കളവാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമനും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാന്‍ ആരുടെയും തടവറയിലല്ല: മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല': കാനം
Next Article
advertisement
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
  • മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു, തീർത്ഥാടകർ എണ്ണത്തിൽ വർധനവ്

  • 2025-26 കാലയളവിൽ 54,39,847 തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തി, മുൻവർഷത്തേക്കാൾ 1.3 ലക്ഷം കൂടുതൽ

  • വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി, 49,98,862 പേർ VQ വഴി

View All
advertisement