'വീണാ ജോർജിന് ഫോണ്‍ അലർജി; ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല'; രൂക്ഷ വിമർശനവുമായി CPI

Last Updated:

മന്ത്രി ഔദ്യോഗിക നമ്പറിൽ വിളിച്ചാൽ പോലും എടുക്കില്ലെന്നും കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി എന്നും വിമർശനം ഉയർന്നു

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. വീണാ ജോർജ്- ചിറ്റയം ഗോപകുമാർ തർക്കം ഇടതുമുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സിപിഐ അറിയിച്ചു.
മന്ത്രിയ്ക്ക് ഫോൺ അലർ‌ജിയാണെന്നും ഔദ്യോഗിക നമ്പറിൽ വിളിച്ചാൽ പോലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനം. കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി എന്നും വിമർശനം ഉയർന്നു. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ‍ര്‍ട്ടിലെ പരാമ‍ര്‍ശം.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ നേരത്തേ തുറന്നടിച്ചിരുന്നു. പിന്നാലെ, ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്നും വീണാ ജോർജ് പ്രതികരിച്ചിരുന്നു.
advertisement
അതേസമയം കെ യു ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐയോട് പുച്ഛമാണെന്നും എംഎൽഎയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നാണ് സിപിഐ സമ്മേളനത്തിലെ വിലയിരുത്തൽ.സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനും രൂക്ഷവിമര്‍ശനം ഉണ്ട്. എല്‍ഡിഎഫ് ജില്ലാ യോഗങ്ങളില്‍ കൂടിയാലോചന ഇല്ല. അങ്ങാടിക്കലില്‍ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വിമര്‍ശിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീണാ ജോർജിന് ഫോണ്‍ അലർജി; ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല'; രൂക്ഷ വിമർശനവുമായി CPI
Next Article
advertisement
രാത്രി സവാരിക്കിടെ കൊച്ചിയിൽ കാറിടിച്ച് കുതിര ചത്തതിന് കുതിരക്കാരനെതിരെ കേസ്
രാത്രി സവാരിക്കിടെ കൊച്ചിയിൽ കാറിടിച്ച് കുതിര ചത്തതിന് കുതിരക്കാരനെതിരെ കേസ്
  • കൊച്ചിയിൽ കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു

  • അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു;

  • കുതിരക്കാരനെതിരെ കേസ്

View All
advertisement