'പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല; ഞാന്‍ പണ്ടും മുഖ്യമന്ത്രിക്ക് എതിരായിരുന്നില്ല': കാനം

Last Updated:

'എല്ലാദിവസവും രാവിലെ എണീറ്റയുടനെ പിണറായി വിജയനെ ചീത്ത വിളിക്കണം എന്ന് നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങളുടെ ട്യൂണിന് അനുസരിച്ച് എനിക്ക് ഡാന്‍സ് ചെയ്യാന്‍ സാധിക്കില്ല.'

തിരുവനന്തപുരം: ആലപ്പുഴയില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തിൽ അറസ്റ്റിലായ എ.ഐ.വൈ.എഫ് നേതാക്കള്‍ക്ക് പാര്‍ട്ടി ബോധമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തെ കുറിച്ച് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ വിഷയം അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പടുത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി. വിഷയത്തില്‍ പാര്‍ട്ടി ഇടപെട്ടതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
'പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. പരസ്യമായിട്ടല്ല. അവര്‍ ചെയ്തത് പാര്‍ട്ടി വിരുദ്ധ നടപടിയാണ്', കാനം പറഞ്ഞു. എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ദനമേറ്റ സംഭവത്തില്‍ ജില്ലാ മജിസ്ട്രേട്ട് സമര്‍പ്പിച്ച ശേഷം യുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. പൊലീസ് നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ മുഖ്യമന്ത്രിക്ക് വിധേയനായോ എന്ന ചോദ്യത്തിന്, താന്‍ പണ്ടും മുഖ്യമന്ത്രിക്ക് എതിരായിരുന്നില്ലെന്ന് കാനം മറുപടി. ഇടതുപക്ഷ നിലപാടില്‍നിന്ന് സര്‍ക്കാര്‍ മാറിപ്പോകുന്നുവെന്ന് തോന്നിയപ്പോഴൊക്കെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ എല്ലാദിവസവും രാവിലെ എണീറ്റയുടനെ പിണറായി വിജയനെ ചീത്ത വിളിക്കണം എന്ന് നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങളുടെ ട്യൂണിന് അനുസരിച്ച് എനിക്ക് ഡാന്‍സ് ചെയ്യാന്‍ സാധ്യമല്ലെന്നും കാനം പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല; ഞാന്‍ പണ്ടും മുഖ്യമന്ത്രിക്ക് എതിരായിരുന്നില്ല': കാനം
Next Article
advertisement
കേരളത്തിന്റെ  മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഷെഡ്യൂൾ തയാർ; നവംബർ മൂന്നാം വാരം തുടങ്ങിയേക്കും
കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഷെഡ്യൂൾ തയാർ; നവംബർ മൂന്നാം വാരം തുടങ്ങിയേക്കും
  • കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നവംബർ മൂന്നാം വാരം മുതൽ സർവീസ് ആരംഭിക്കും.

  • കെഎസ്ആർ ബെംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 5.10 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും.

  • 22652 എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് നിന്ന് പുറപ്പെടും.

View All
advertisement