'കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ'; പോസ്റ്റര്‍ പതിച്ച AIYF നേതാക്കള്‍ അറസ്റ്റില്‍
Last Updated:
എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന കര്‍ഷക സംഘം നേതാവ് ഒളിവിലാണ്.
ആലപ്പുഴ: കാനം രാജേന്ദ്രനെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ് മതിലില്‍ ഉള്‍പ്പെടെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ രണ്ട് എ.ഐ.വൈ.എഫ് നേതാക്കള്‍ അറസ്റ്റില്‍. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറും അതിന്റെ ഉടമയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോസ്റ്റര്‍ ഒട്ടിക്കാന്‍ ഒപ്പമുണ്ടായിരുന്ന കര്‍ഷക സംഘം നേതാവ് ഒളിവിലാണ്.
സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്ററുകള്‍ 'സി.പി.ഐ തിരുത്തല്‍ വാദികള്‍ അമ്പലപ്പുഴ' എന്ന പേരിലാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുവരില്‍ ഉള്‍പ്പെടെ പതിച്ചത്. പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്കും സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി പി. രാജുവിനും സിന്ദാബാദും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിനു പുറമെ ചടയന്‍മുറി ഹാള്‍, കയര്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലും പോസ്റ്റര്‍ പതിച്ചിരുന്നു.
advertisement
പോസ്റ്റര്‍ പതിച്ചത് പിന്നില്‍ മറ്റ് പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചതിനു പിന്നാലെയാണ് എ.ഐ.വൈ.എഫ് നേതാക്കള്‍ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2019 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ'; പോസ്റ്റര്‍ പതിച്ച AIYF നേതാക്കള്‍ അറസ്റ്റില്‍