കോഴിക്കോട്: ആന്തൂര്‍ വിവാദത്തില്‍ സിപിഎമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന മുന്‍ നിലപാട് ജില്ലാ നേതൃത്വം ഇന്നത്തെ യോഗത്തില്‍ തിരുത്തിയേക്കും. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റി യോഗത്തിന്റെ അജണ്ടയെങ്കിലും ആന്തൂര്‍ ആയിരിക്കും പ്രധാന ചര്‍ച്ച.
പികെ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ മുന്‍ നിലപാട് ജില്ലാ കമ്മിറ്റിയില്‍ തിരുത്തേണ്ടി വരും. ജില്ലാ സെക്രട്ടേറിയറ്റ് നിലപാട് സംസ്ഥാന കമ്മിറ്റിയും മുഖ്യമന്ത്രിയും തള്ളിയിരുന്നു. എന്നാല്‍ കണ്വന്ഷന് സെന്ററിന് അനുമതി നല്കുന്നതില് ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന വികാരം കീഴ്ഘടകങ്ങളില്‍ ശക്തമാണ്. ഒപ്പം ശ്യാമളയെ വിശദീകരണ യോഗത്തിന്റെ വേദിയിലിരുത്തി തെറ്റ് ഏറ്റു പറഞ്ഞ പി ജയരാജനുള്ള പിന്തുണയും വര്‍ധിക്കുന്നു.
Also Read: പ്രവാസി സംരംഭകന്റെ ആത്മഹത്യ: ജൂലൈ അഞ്ചിന് കോൺഗ്രസിന്റെ പ്രതിഷേധ ധര്‍ണ
അതേസമയം പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം മക്കളുടെ മൊഴി രേഖപ്പെടുത്തും. വീട്ടിലെത്തിയായിരിക്കും മൊഴി എടുക്കുക. സാജന്റെ ഭാര്യ ബീനയുടെ മൊഴി ആദ്യം വളപട്ടണം എസ്.ഐയും പിന്നീട് പ്രത്യേക അന്വേഷണസംഘവും രേഖപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സാജന്റെ രണ്ട് മക്കളുടെ മൊഴി കൂടി അന്വേഷണസംഘത്തലവനായ ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ് രേഖപ്പെടുത്തുക. നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയുടെ മൊഴി ഇതുവരെ എടുത്തിട്ടില്ല. അന്വേഷണപുരോഗതി ജില്ലാപൊലീസ് മേധാവിയെ ഡി.വൈ.എസ്.പി ഇന്ന് അറിയിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.