കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പൊലീസ് വെടിവെപ്പിൽ 5 ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപെട്ട സംഭവത്തിൽ ഗുരുതര പരിക്കിനെ അതിജീവിച്ച പുഷ്പ്പൻ വർഷങ്ങളായി കിടപ്പിലാണ്. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട സുഷുമ്ന നാഡിയെ തകര്‍ത്തിരുന്നു. അങ്ങനെ 24-ാം വയസിൽ പുഷ്പൻ കിടപ്പിലായി.
കണ്ണൂര്‍: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ (54) അന്തരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം വിലാപയാത്രയായി നാളെ കണ്ണൂരിലെ ചൊക്ലിയിലേക്ക് കൊണ്ടുപോകും.
1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പൊലീസ് വെടിവെപ്പിൽ 5 ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപെട്ട സംഭവത്തിൽ ഗുരുതര പരിക്കിനെ അതിജീവിച്ച പുഷ്പ്പൻ വർഷങ്ങളായി കിടപ്പിലാണ്. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട സുഷുമ്ന നാഡിയെ തകര്‍ത്തിരുന്നു. അങ്ങനെ 24-ാം വയസിൽ പുഷ്പൻ കിടപ്പിലായി.
1994 ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
advertisement
വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ കെ രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Sep 28, 2024 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു