മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരേ സിപിഎം; തൊഴിലാളികളുടെ നടുവൊടിക്കുന്ന പരിഷ്കാരമെന്ന് കോടിയേരി

നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് താല്‍ക്കാലികമായി മാറ്റിവയ്ക്കാനാകുമൊ എന്ന് പരിശോധിക്കാന്‍ സിപിഎം സെക്രട്ടേറിയേറ്റ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

news18-malayalam
Updated: September 8, 2019, 1:59 PM IST
മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരേ സിപിഎം; തൊഴിലാളികളുടെ നടുവൊടിക്കുന്ന പരിഷ്കാരമെന്ന് കോടിയേരി
കോടിയേരി ബാലകൃഷ്ണൻ
  • Share this:
തിരുവനന്തപുരം: പിഴത്തുക കുത്തനെ കൂട്ടിയ മോട്ടോര്‍ വാഹന നിയമഭേദഗതി താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്ന ആവശ്യവുമായി സിപിഎം. നിയമവശം പരിശോധിച്ച ശേഷം കഴിയുന്ന ഇളവുകള്‍ വരുത്തി നടപ്പാക്കണമെന്നാണ് സിപിഎം സെക്രട്ടേറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടത്.

പിഴത്തുക കുത്തനെ കൂട്ടിയതോടെ കേരളത്തിൽ പലയിടത്തും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയരുന്നുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. നിയമം നടപ്പാക്കേണ്ടത് പൊലീസും, മോട്ടോര്‍വാഹന വകുപ്പുമായതിനാല്‍, ഇവര്‍ക്കെതിരെയുള്ള ജനവികാരം സര്‍ക്കാരിനും എതിരാകും- സിപിഎം വിലയിരുത്തുന്നു.

also read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം നൽകിയത് 22 കോടി രൂപ

നിയമം അപ്രായോഗികമാണെന്ന് കാട്ടി മധ്യപ്രദേശ് ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കിയിട്ടുമില്ല..
ഈ സാഹചര്യത്തിലാണ് നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് താല്‍ക്കാലികമായി മാറ്റിവയ്ക്കാനാകുമൊ എന്ന് പരിശോധിക്കാന്‍ സിപിഎം സെക്രട്ടേറിയേറ്റ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.

കേരളത്തില്‍ നിയമം തിരക്കിട്ട് നടപ്പാക്കി എന്ന പൊതുവികാരവും ഉണ്ടെന്നും ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിഷ്കാരം അശാസ്ത്രീയമാണ്. ഇതു തൊഴിലാളികളുടെ നടുവൊടിക്കും. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണു വേണ്ടതെന്നും കോടിയേരി പറഞ്ഞു.

നിയമം നടപ്പാക്കുന്നതിന് മുന്‍പ് വിശദമായ ചർച്ച ഗതാഗത മന്ത്രി പ്രതിനിധീകരിക്കുന്ന എന്‍സിപി നടത്തിയിട്ടില്ലെന്നും സിപിഎം സെക്രട്ടേറിയേറ്റില്‍ അഭിപ്രായമുയര്‍ന്നു. പുതിയ നിയമം നടപ്പാക്കരുതെന്നാണ് സിഐടിയുവിന്റെ നിലപാട്. ഗതാഗതമേഖലയില്‍ വന്‍കിട കുത്തകകള്‍ക്ക് പിടിമുറുക്കാൻ പുതിയ നിയമം വഴിയൊരുക്കുമെന്നാണ് സിഐടിയു വിലയിരുത്തൽ.

First published: September 8, 2019, 1:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading