സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് സഭയില്‍ ചോദ്യം ചോദിച്ച് CPM എംഎല്‍എ കുടുങ്ങി; പാർട്ടി ഇടപെട്ട് പിൻവലിപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നിയമസഭാ വെബ്സൈറ്റിൽനിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച ചോദ്യങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യം പിൻവലിച്ച് സിപിഎം എംഎൽഎ. അമ്പലപ്പുഴ എംഎൽഎ എച്ച് സലാമാണ് ചോദ്യം പിൻവലിച്ചത്. നിയമസഭാ വെബ്സൈറ്റിൽനിന്നും ചോദ്യം പിൻവലിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് മന്ത്രിയോടാണ് എച്ച് സലാം എംഎൽഎ ചോദ്യം ഉന്നയിച്ചത്.
സഹകരണവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്, ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും രാഷ്ട്രീയ പാർട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം.

ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകൾ തരംതിരിച്ച് വ്യക്തമാക്കുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. പത്ത് ദിവസം മുൻപ് എംഎൽഎ കൊടുത്ത ചോദ്യം നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മറുപടി ലഭ്യമാക്കാനായി സഹകരണ വകുപ്പിലെത്തിയപ്പോഴാണ് ചോദ്യത്തിലെ പ്രശ്നം ബന്ധപ്പെട്ടവർക്ക് മനസിലായത്. ഉദ്യോഗസ്ഥർ വിഷയം സഹകരണ മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർട്ടി ഇടപെട്ടതോടെ സലാം ചോദ്യം പിൻവലിക്കാൻ നിയമസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകി.
advertisement
അതേസമയം, നിയമസഭാ വെബ്സൈറ്റിൽനിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച ചോദ്യങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചു. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിലെ സിപിഎമ്മും സിപിഐയും പ്രതിരോധത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 30, 2024 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് സഭയില്‍ ചോദ്യം ചോദിച്ച് CPM എംഎല്‍എ കുടുങ്ങി; പാർട്ടി ഇടപെട്ട് പിൻവലിപ്പിച്ചു