'ലളിത ജീവിതം സിഐടിയു നേതാക്കൾക്കും ബാധകം'; മിനികൂപ്പർ വിവാദത്തിൽപ്പെട്ട അനിൽ കുമാറിനെ ചുമതലകളിൽ നിന്ന് നീക്കി
- Published by:Anuraj GR
- news18-malayalam
Last Updated:
ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാകമ്മിറ്റി വിലയിരുത്തി
കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സി ഐ ടി യു നേതാവ് അനിൽകുമാറിനെ എല്ലാ ചുമതലകളിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ ഇന്നുചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അനിൽകുമാറിന് സി ഐ ടി യു ഭാരവാഹിത്വമാണ് ഉള്ളത്. അതിനാൽ സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കാൻ സി ഐ ടി യുവിന് പാർട്ടി ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകും.
ലളിത ജീവിതം നയിക്കണമെന്ന സിപിഎം നിബന്ധന സി ഐ ടി യു നേതാക്കൾക്കും ബാധകമാണെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാകമ്മിറ്റി വിലയിരുത്തി. പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് അനിൽകുമാർ.
നേരത്തെ ടോയോട്ട ഫോർച്യൂണർ, ഇന്നോവ തുടങ്ങിയ വാഹനങ്ങൾ അനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. അടുത്തിടെ ഭാര്യയുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പർ കാറാണ് അനിൽകുമാറിനെ വീണ്ടും വിവാദത്തിാക്കിയത്. വാഹനം സ്വന്തമാക്കിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
advertisement
അതിനിടെ സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനനെ പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തു നിന്നു നീക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അനിൽ കുമാറുമായി ബന്ധപ്പെട്ടുള്ള മിനി കൂപ്പർ വിവാദത്തിന് പിന്നാലെയാണ് സി എൻ മോഹനനെതിരെയും നടപടി. ജില്ലാ സെക്രട്ടറി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഭാരവാഹിയാകേണ്ടെന്നാണ് ഇതേക്കുറിച്ച് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.
advertisement
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സംഘടനപരമായ വീഴ്ച പറ്റിയെന്ന് സിപിഎം ജില്ലാ നേതൃയോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ ഘടകം ശരിവച്ചു. തൃക്കാക്കരയിൽ ദുഷ്പ്രവണതകൾ കണ്ടു. മേലിൽ ദുഷ്പ്രവണതകൾ ഉണ്ടാകരുതെന്ന് ജില്ലാ നേതൃത്തോട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ജില്ലയിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന് നേതൃത്വം. തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും നടപടിയെടുക്കേണ്ടെന്ന് യോഗത്തിൽ തീരുമാനമായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 15, 2023 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലളിത ജീവിതം സിഐടിയു നേതാക്കൾക്കും ബാധകം'; മിനികൂപ്പർ വിവാദത്തിൽപ്പെട്ട അനിൽ കുമാറിനെ ചുമതലകളിൽ നിന്ന് നീക്കി