വടകര പിടിച്ചെടുക്കും; 13ൽ കുറയാത്ത സീറ്റുകൾ ലഭിക്കും: CPM സെക്രട്ടേറിയറ്റ്

വടകരയിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് പ്രകാരം സിപിഎം വിലയിരുത്തുന്നത്

news18
Updated: March 20, 2019, 6:02 PM IST
വടകര പിടിച്ചെടുക്കും; 13ൽ കുറയാത്ത സീറ്റുകൾ ലഭിക്കും: CPM സെക്രട്ടേറിയറ്റ്
news 18
  • News18
  • Last Updated: March 20, 2019, 6:02 PM IST
  • Share this:
ലോകസഭ തെരഞ്ഞെടുപ്പിൽ പതിമൂന്നിൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തൽ. സിറ്റിംഗ് സീറ്റുകൾ നിലനിർത്താനാകുമെന്നും വടകര പിടിച്ചെടുക്കുമെന്നും സെക്രട്ടേറിയറ്റിന്റെ വിലയിരുത്തി. ജില്ലാ ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട് വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിൽ സിപിഎം നേതൃത്വം എത്തിച്ചേർന്നത്.

തെരഞ്ഞെടുപ്പിന്‍റെ പൊതുസാഹചര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. നിലവിലെ സാഹചര്യത്തിൽ 13ൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. വടകരയിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് പ്രകാരം സിപിഎം വിലയിരുത്തുന്നത്. വടകരയിൽ എല്ലാ പാർട്ടികളും ചേർന്ന് ഒരുമിച്ച് സിപിഎമ്മിനെ തോൽപ്പിക്കാൻ ശ്രമിക്കും. ബിജെപി വോട്ട് മറിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത് മറികടന്ന് മികച്ച വിജയം നേടാൻ കഴിയുമെന്ന് സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നു.

'അർബുദ ബാധിതർക്കുള്ള ധനസഹായ പരിപാടിയിൽ പങ്കെടുക്കാൻ ഇന്നസെന്‍റ് കണക്ക് പറഞ്ഞ് കാശു വാങ്ങി': ജോസഫ് വാഴക്കൻ

തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമൊക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
First published: March 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading