കളമശേരി സ്ഫോടനത്തില്‍ എംവി ഗോവിന്ദനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
- Published by:Arun krishna
- news18-malayalam
Last Updated:
കളമശ്ശേരി സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാട്. എംവി ഗോവിന്ദന്‍റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കളമശേരിയില്‍ യഹോവ സാക്ഷികളുടെ പരിപാടിക്കിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കളമശ്ശേരി സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാട്. എംവി ഗോവിന്ദന്‍റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ് സ്ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുന്നു. സംസ്ഥാനത്തിന്‍റെ സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
advertisement
പലസ്തീന്‍ വിഷയത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കളമശേരിയിലെ സ്ഫോടനമെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരി പ്രതികരിച്ചത്.
സ്ഫോടനത്തെക്കുറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവന അപലപനീയമാണെമന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വസ്തുതകൾ മനസിലാക്കാതെയാണ് കേന്ദ്ര മന്ത്രി സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്. കേന്ദ്രമന്ത്രി നടത്തിയത് സാമുദായിക ഐക്യം തകർക്കാനുള്ള പരാമർശമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 30, 2023 5:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശേരി സ്ഫോടനത്തില്‍ എംവി ഗോവിന്ദനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി