നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉറപ്പാണ് തുടർ ഭരണം; 80 മുതൽ 100 വരെ സീറ്റ് പിടിക്കും; നേമം നേടുമെന്ന് സി.പി.എം.

  ഉറപ്പാണ് തുടർ ഭരണം; 80 മുതൽ 100 വരെ സീറ്റ് പിടിക്കും; നേമം നേടുമെന്ന് സി.പി.എം.

  സി.പി.എം. സമ്പൂര്‍ണ്ണ നേതൃയോഗത്തിന്റെ വിലയിരുത്തൽ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന സി.പി.എം. സമ്പൂര്‍ണ്ണ നേതൃയോഗത്തിന്റെ വിലയിരുത്തലനുസരിച്ച് കുറഞ്ഞത് 80 സീറ്റുകളെങ്കിലും നേടി തുടർഭരണം ഉറപ്പാക്കുമെന്ന് പാർട്ടി. ബിജെപിയുടെ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നിര്‍ജ്ജീവമായെന്നു വിലയിരുത്തിയ പാർട്ടി നേമം ഇടതുപക്ഷം പിടിച്ചെടുക്കും എന്നും കണക്കുകൂട്ടുന്നു. 80 എന്നത് നൂറു സീറ്റുകൾക്ക് മുകളിലാവും എന്നാണ് പ്രതീക്ഷ.

   കേന്ദ്ര നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നടത്തിയ റാലികൾ യു.ഡി.എഫിന് ഗുണം ചെയ്തു എന്ന് തന്നെയാണ് സി.പി.എം. വിലയിരുത്തൽ. പക്ഷെ ഇത് ഭരണത്തിലെത്താൻ തക്ക നേട്ടമുണ്ടാക്കില്ല.

   പാർട്ടി രാജ്യസഭാ അംഗങ്ങളെയും തീരുമാനിച്ചിരുന്നു. മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് സി.പി.എം. സംസ്ഥാന സമിതി അംഗം ഡോ വി. ശിവദാസൻ എന്നിവരുടെ പേരുകളാണ് പാർട്ടി തീരുമാനിച്ചത്. ഏപ്രിൽ 30നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.

   ജോൺ ബ്രിട്ടാസും ഡോ വി ശിവദാസനും രാജ്യസഭയിലേക്ക് എത്തുമ്പോൾ കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല. കൈരളി ടിവി എം.ഡി. ആണ് ജോൺ ബ്രിട്ടാസ്. സി.പി.എം. സംസ്ഥാന സമിതി അംഗമാണ് വി. ശിവദാസൻ.

   Also read: ജോൺ ബ്രിട്ടാസ്, വി.ശിവദാസ് രാജ്യസഭയിലേക്ക്

   ജോൺ ബ്രിട്ടാസ്

   മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവും കൈരളി ടി വിയുടെ എം ഡിയുമാണ്. ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു ജോൺ ബ്രിട്ടാസ്. പിന്നീട് കൈരളി ടി വി തുടങ്ങിയപ്പോൾ ചാനലിന്റെ ചീഫ് എഡിറ്ററും പിന്നീട് എം ഡിയുമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി അടക്കമുള്ളവരെ കാണാനെത്തുമ്പോൾ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായി ജോൺ ബ്രിട്ടാസും ഒപ്പം ഉണ്ടാകാറുണ്ട്.

   ഡോ: വി. ശിവദാസൻ

   എസ് എഫ് ഐ മുൻ അഖിലേന്ത്യ പ്രസിഡന്റാണ് വി ശിവദാസ്. എസ് എഫ് ഐ ദേശീയ പ്രസിഡന്റ് ആയിരുന്ന സമയത്ത് ദേശീയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി അദ്ദേഹം ഉണ്ടായിരുന്നു. ഇപ്പോൾ സി പി എം സംസ്ഥാന സമിതി അംഗമാണ്.

   ഈ മാസം മുപ്പതാം തിയതിയാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. ഈ മാസം മുപ്പതാം തിയതിയാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. അതേസമയം, രാജ്യസഭയിലേക്ക് കെ കെ രാഗേഷിനെ വീണ്ടും പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ടേം വ്യവസ്ഥയിൽ ഇളവ് ഇപ്പോൾ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുക്കുകയായിരുന്നു. നിയമസഭയിലേക്ക് ടേം നിബന്ധന നടപ്പാക്കിയത് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെയാണ് കെ കെ രാഗേഷിനെ ഒഴിവാക്കിയത്.

   Summary: A high-level meeting of CPM convened after the Assembly Elections has predicted its poll outcome. The party hopes to retain power and win atleast 80 seats in Kerala this time around
   Published by:user_57
   First published:
   )}