പി കെ കുഞ്ഞനന്തന്റെ ചരമവാർഷികം വിപുലമായ ആചരിക്കാൻ സിപിഎം
- Published by:Anuraj GR
- news18-malayalam
Last Updated:
ഫേസ്ബുക്ക് പേജിൽ തൽസമയം നടക്കുന്ന സ്മൃതി പഥങ്ങളിലൂടെ എന്ന അനുസ്മരണ പരിപാടി സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് പി കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കാൻ ഒരുങ്ങി സി പി എം. വലതുപക്ഷ രാഷ്ട്രീയഗൂഢാലോചനയുടെ ഇരയാണ് പി കെ കുഞ്ഞനന്തൻ എന്ന വാദം മുറുകെ പിടിച്ചാണ് സിപിഎം ചരമ വാർഷികം ആചരിക്കാൻ തയ്യാറെടുക്കുന്നത്. വൈകിട്ട് സി പി എം പാനൂർ ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ തൽസമയം നടക്കുന്ന സ്മൃതി പഥങ്ങളിലൂടെ എന്ന അനുസ്മരണ പരിപാടി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.
രാവിലെ കണ്ണൂരിലെ ത്യപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തിലുള്ള പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തും. സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പാനൂരിനടുത്ത പാറാടെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപം അനാഛാദനം ചെയ്ത് പുഷ്പാർച്ചന നടത്തും.
സി പി എം പാറാട് ലോക്കൽ കമ്മിറ്റി ഓഫീസിലെ പി കെ കുഞ്ഞനന്തൻ സ്മാരക ഹാൾ ജില്ല സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് പാനൂർ ഏരിയ കമ്മിറ്റി ഓഫീസിൽ പി കെ കുഞ്ഞനന്തന്റെ ഫോട്ടോ അനാഛാദനം സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ നിർവ്വഹിക്കും.
advertisement
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന ചടങ്ങുകളിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമെ പ്രവേശനമുണ്ടാകുകയുള്ളൂ വെന്നു സി പി എം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പി കെ കുഞ്ഞനന്തനെയും പാനൂരിലെ പാർട്ടിയുടെ പ്രവർത്തനങ്ങളെയും പ്രതിപാദിക്കുന്ന ഗാനം പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയതായും സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള വ്യക്തമാക്കി.
advertisement
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജയിലിൽ കഴിയുമ്പോഴാണ് പി കെ കുഞ്ഞനന്തന്റെ രോഗാവസ്ഥയിൽ ആയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് കഴിഞ്ഞവർഷം ജൂൺ 11ന് മരണം സംഭവിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 10, 2021 8:28 PM IST









