PK Kunjananthan| പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ

Last Updated:

PK Kunjananthan| മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും സിപിഎം നേതാക്കളും പി.കെ. കുഞ്ഞനന്തനെ അനുസ്മരിച്ചു.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ അന്തരിച്ച  സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരായ കെ കെ ശൈലജയും ഇ പി ജയരാജനും എം എം മണിയും കുഞ്ഞനന്തനെ അനുസ്മരിച്ചു.
അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. നിലവിൽ സി.പി.എം. ഏരിയാ കമ്മിറ്റി അംഗമാണ്.
പരേതരായ കേളോത്താന്റവിടെ കണ്ണന്‍ നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മയുടെയും മകനാണ്. 15 വര്‍ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായി. എല്‍.ഐ.സി. ഏജന്റായ ശാന്ത (മുന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കള്‍: ശബ്ന (അധ്യാപിക, ടി.പി. ജി.എം.യു.പി.സ്‌കൂള്‍,കണ്ണങ്കോട്), ഷിറില്‍ (ദുബായ്).
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞനന്തനെ കണ്ടിരുന്നു. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരി 24 നാണ് കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. ജയിൽ വാസം അനുഭവിക്കുന്നതിനിടെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൊലക്കേസിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്.
പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്: മുഖ്യമന്ത്രി പിണറായി വിജയൻ
പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
advertisement
ശത്രുക്കൾക്ക് പോലും സ്വീകാര്യനും പ്രിയപ്പെട്ടവനും: കോടിയേരി ബാലകൃഷ്ണൻ
സഖാവ് നിര്യാതനായ വാർത്ത ഏറെ ദുഃഖിപ്പിക്കുന്നതാണ്. ‌യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തൻ. അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നു. പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ ഒരു പോരാളിയായിരുന്നു അദ്ദേഹം.
എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും: കെ.കെ. ശൈലജ
എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിൻറെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ ആയിരുന്നു.
advertisement
എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്തു, പാർട്ടിയെ അഗാധമായി സ്നേഹിച്ചു: മന്ത്രി ഇ.പി. ജയരാജൻ
എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്ത് പാനൂരിൽ പാർട്ടി പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സഖാവാണ്‌. പാർട്ടിയെ അഗാധമായി സ്നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ്. കുടുംബാംഗങ്ങളെ ദുഖവും അനുശോചനവും അറിയിക്കുന്നു. ആദരാഞ്ജലികൾ.
മാർക്സിസ്റ്റ് വിരുദ്ധ കടന്നാക്രമണങ്ങളെ ധീരമായി നേരിട്ട സഖാവ്: മന്ത്രി എം.എം. മണി
പാനൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു സഖാവ്. മാർക്സിസ്റ്റ് വിരുദ്ധ കടന്നാക്രമണങ്ങളെ ധീരമായി നേരിടാൻ എന്നും മുന്നിലുണ്ടായിരുന്ന സഖാവ് കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു; അനുശോചനം രേഖപ്പെടുത്തുന്നു.
advertisement
മാർക്സിസ്റ്റ് വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയർത്തിപ്പിടിച്ച ധീരനായ വിപ്ലവകാരി: പി. ജയരാജൻ
പാനൂരിലും പരിസരത്തും മാർക്സിസ്റ്റ് വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയർത്തിപ്പിടിച്ച ധീരനായ വിപ്ലവകാരിയായിരുന്നു സ:കുഞ്ഞനന്തൻ. ആർഎസ്എസ് പോലുള്ള ഫാസിസ്റ്റു വർഗ്ഗീയ ശക്തികളെ എതിരിടുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. യുഡിഎഫ് ഭരണകാലത്ത് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടി.ഭീകരാണെന്ന് മുദ്രകുത്തി പ്രചാരവേല നടത്തി.അതിനെയെല്ലാം നിർഭയം നേരിട്ട ഉജ്വലനായ വിപ്ലവകാരിയെയാണ് നഷ്ടമായത്.
കുത്തക മാധ്യമങ്ങൾ വേട്ടയാടി, യുഡിഎഫിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്റെ രക്തസാക്ഷി : യു. പ്രതിഭ എംഎൽഎ
കുത്തക മാധ്യമങ്ങളുടെ വേട്ടയാടലുകൾ, ഒപ്പം യുഡിഎഫ് രാഷ്ട്രീയത്തിന്റെ പകപോക്കലിന്റെയും രക്തസാക്ഷി.... സ: പി.കെ കുഞ്ഞനന്തന് ആദരാഞ്ജലികൾ
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Kunjananthan| പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement