സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു; വെള്ളിയാഴ്ച 11 മണി മുതൽ AKG സെൻ്ററിൽ പൊതുദർശനം
- Published by:Naseeba TC
- news18-malayalam
Last Updated:
തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അർബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച 11 മണി മുതൽ എകെജി സെൻ്ററിൽ പൊതുദർശനത്തിനു വെക്കും. ഉച്ചയ്ക്ക് 2 മണിമുതൽ സിഐടിയു ഓഫിസിലും പൊതു ദർശനം നടക്കും. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തിൽ നടക്കും.
1956 ലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു. 1985 ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായി.
CPM സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ നിയമസഭാംഗമായി. 1987, 1996, 2006 കാലത്താണ് ചിറയിൻകീഴ്
മണ്ഡലത്തിൽ നിന്ന് എം.എൽ.എയായത്. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു.
കയർ തൊഴിലാളി മേഖലയായിരുന്നു. ആനത്തലവട്ടത്തിന്റെ തട്ടകം. കയർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിലേക്ക് എത്തിയത്. കയർ മേഖലയിലെ ചൂഷണത്തിനെതിരായ സമരങ്ങൾ നയിച്ചു
advertisement
2016-21 കാലത്ത് കയർ അപക്സ് ബോഡി അദ്ധ്യക്ഷനായിരുന്നു.
ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 05, 2023 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു; വെള്ളിയാഴ്ച 11 മണി മുതൽ AKG സെൻ്ററിൽ പൊതുദർശനം