• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷേത്രോത്സവത്തിന്റെ കലശം വരവിൽ പി ജയരാജന്റെ ചിത്രം; വിശ്വാസം രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന് എംവി ജയരാജൻ

ക്ഷേത്രോത്സവത്തിന്റെ കലശം വരവിൽ പി ജയരാജന്റെ ചിത്രം; വിശ്വാസം രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന് എംവി ജയരാജൻ

കലശത്തിൽ‌ പാർട്ടി നേതാക്കളുടെ ചിത്രവും ചിഹ്നങ്ങളും ഉൾപ്പെടുത്തിയത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജൻ

  • Share this:

    കണ്ണൂർ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശത്തിൽ സിപിഎം നേതാവ് പി ജയരാജന്റെ ചിത്രം പതിച്ച സംഭവത്തിൽ വിമർശനവുമായി കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജന്‍. കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിന്റെ കലശം വരവിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ചിത്രം പതിച്ചത്.

    കലശത്തിൽ‌ പാർട്ടി നേതാക്കളുടെ ചിത്രവും ചിഹ്നങ്ങളും ഉൾപ്പെടുത്തിയത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജൻ വ്യക്തമാക്കി. വിശ്വാസം രാഷ്ട്രീയ വത്കരിക്കാൻ പാടില്ല. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടതെന്ന് ജയരാജൻ പറഞ്ഞു.

    Also Read-‘തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേസെടുത്താലും അവസാനം കാണാതെ അടങ്ങില്ല’; മുഖ്യമന്ത്രിയോടും കുടുംബത്തോടും സ്വപ്നാ സുരേഷ്

    സ്വയം മഹത്വവൽക്കരിക്കുന്നു എന്ന് കാട്ടി പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇതിനു മുൻപ് വിമര്‍ശനം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഗാനങ്ങളും പ്രചരിച്ചതും വിവാദമായിരുന്നു.

    Published by:Jayesh Krishnan
    First published: