ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം എല്‍.സി അംഗത്തിന്റെ പണപ്പിരിവ്; റിപ്പോര്‍ട്ടു തേടി കളക്ടര്‍; സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി

Last Updated:

സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന്റെ വാടക നല്‍കാനെന്ന പേരിലാണ് നേതാവ് പണപ്പിരിവ് നടത്തിയത്.

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പണപ്പിരിവ്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. ഇയാള്‍ പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമ്പിലെ അന്തേവാസികളാണ് മാധ്യമങ്ങള്‍ക്കു കൈമാറിയത്.
സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന്റെ വാടക നല്‍കാനെന്ന പേരിലാണ് നേതാവ് പണപ്പിരിവ് നടത്തിയത്. തൊട്ടടുത്ത വീട്ടില്‍ നിന്നാണ് ക്യാമ്പിലേക്ക് വൈദ്യുത കണക്ഷന്‍ എടുത്തിരിക്കുന്നത്. ഇതിനും ഓമനക്കുട്ടന്‍ ക്യമ്പിലെ അന്തേവാസികളില്‍ നിന്നും പണം ഈടാക്കിയിരുന്നു.
അതേസമയം ക്യാമ്പിന്റെ എല്ലാ ചിലവുകള്‍ക്കുമുള്ള പണം സര്‍ക്കാരാണ് നല്‍കുന്നതെന്നു തഹസില്‍ദാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ജില്ലാകളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സി.പി.എമ്മും ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്തു.
പണപ്പിരിവില്‍ ഓമനക്കുട്ടനും ഉദ്യോഗസ്ഥര്‍ക്കും വീഴ്ചപറ്റിയെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നില്ല. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഓമനകുട്ടന്‍ പിരിവ് നടത്തിയത്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. നിയമപരമായ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം എല്‍.സി അംഗത്തിന്റെ പണപ്പിരിവ്; റിപ്പോര്‍ട്ടു തേടി കളക്ടര്‍; സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All
advertisement