സീതാറാം യെച്ചൂരിയുടെ പേരില്‍ സംസ്ഥാനത്തെ ആദ്യത്തെ CPM ഓഫീസ് കാഞ്ഞിരപ്പള്ളിയില്‍; പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Last Updated:

കാഞ്ഞിരപ്പള്ളി കുരിശുകവല ജംഗ്ഷനിലാണ് ഓഡിറ്റോറിയത്തോട് കൂടിയ മൂന്ന് നില കെട്ടിടം വരുന്നത്. ഇതിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ജില്ലയിലെ വലിയ ഏരിയാ കമ്മിറ്റികളിലൊന്നായ കാഞ്ഞിരപ്പള്ളിക്ക് കീഴില്‍ 13 ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത്

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിയുടെ പേരിടും. സംസ്ഥാനത്ത് ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും ഇത്. ഓഫീസിന്റെ ഉദ്ഘാടനം നവംബറില്‍ സിപിഎം പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിര്‍വഹിക്കും.
കാഞ്ഞിരപ്പള്ളി കുരിശുകവല ജംഗ്ഷനിലാണ് ഓഡിറ്റോറിയത്തോട് കൂടിയ മൂന്ന് നില കെട്ടിടം വരുന്നത്. ഇതിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ജില്ലയിലെ വലിയ ഏരിയാ കമ്മിറ്റികളിലൊന്നായ കാഞ്ഞിരപ്പള്ളിക്ക് കീഴില്‍ 13 ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത്.
നവംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന് ശേഷം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ തീയതി സ്ഥിരീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ നവംബര്‍ 26 ആണ് താത്കാലികമായി നിശ്ചയിച്ചത്.
Summary: CPM’s Kanjirappally area committee office will be named after Sitaram Yechury, making it the first building in the state to bear his name. Chief Minister Pinarayi Vijayan is expected to inaugurate the office in the last week of November.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സീതാറാം യെച്ചൂരിയുടെ പേരില്‍ സംസ്ഥാനത്തെ ആദ്യത്തെ CPM ഓഫീസ് കാഞ്ഞിരപ്പള്ളിയില്‍; പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement