പാർട്ടി ചർച്ച ചെയ്യും മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം; CPM പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി

Last Updated:

ഏത് ഘടകത്തിൽ ചർച്ച ചെയ്തു? ചർച്ചചെയ്യും മുൻപ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാർത്ഥികളെ കുറിച്ച് സംസാരിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്കാണ് വിശദീകരണം നൽകേണ്ടത്

രാജു എബ്രഹാം
രാജു എബ്രഹാം
പത്തനംതിട്ട: പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി വ്യക്തമായ സൂചന നൽകിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന നേതൃത്വം രാജു എബ്രഹാമിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സെന്റർ ആണ് രാജു എബ്രഹാമിനോട് വിശദീകരണം തേടിയത്. ഏത് ഘടകത്തിൽ ചർച്ച ചെയ്തു? ചർച്ചചെയ്യും മുൻപ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാർത്ഥികളെ കുറിച്ച് സംസാരിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്കാണ് വിശദീകരണം നൽകേണ്ടത്.
‌കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ആളാണ് വീണാ ജോർജെന്നും അതുകൊണ്ടുതന്നെ ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കിയിരുന്നു. കോന്നിയുടെ വികസന നായകനായ ജനീഷ് കുമാർ വീണ്ടും മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും ജില്ലയിലെ അഞ്ച് എംഎൽഎമാരും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുവെന്നും രാജു എബ്രഹാം പറഞ്ഞിരുന്നു.
advertisement
Summary: The CPM state leadership has sought an explanation from Pathanamthitta District Secretary Raju Abraham for announcing candidates before the matter was formally discussed within the party. Through the media, the District Secretary had given clear indications that Veena George would contest from Aranmula and KU Jenish Kumar from Konni. Following these public statements, the state leadership intervened and demanded an explanation from Raju Abraham for violating party protocol and bypassing organizational procedures.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടി ചർച്ച ചെയ്യും മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം; CPM പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി
Next Article
advertisement
പാർട്ടി ചർച്ച ചെയ്യും മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം; CPM പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി
പാർട്ടി ചർച്ച ചെയ്യും മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം; രാജു എബ്രഹാമിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി
  • CPM പാർട്ടി ചർച്ചയ്ക്ക് മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപിച്ചതിന് ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി

  • മാധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികളെ കുറിച്ച് സംസാരിച്ചതിന് സംസ്ഥാന സെന്റർ വിശദീകരണം ആവശ്യപ്പെട്ടു

  • വീണ ജോർജും ജനീഷ് കുമാറും മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി സൂചന നൽകിയതിനെ തുടർന്ന് നടപടി

View All
advertisement