പെരിയയില്‍ CPM പ്രവര്‍ത്തകന് വെട്ടേറ്റു

അരവിന്ദന്‍ (46) എന്നയാള്‍ക്കാണ് വെട്ടേറ്റത്

news18
Updated: February 19, 2019, 1:06 PM IST
പെരിയയില്‍ CPM പ്രവര്‍ത്തകന് വെട്ടേറ്റു
news18
  • News18
  • Last Updated: February 19, 2019, 1:06 PM IST
  • Share this:
കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് ആരംഭിച്ച സംഘര്‍ഷത്തിന് അയവില്ല. പെരിയബസാറില്‍ സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു. അരവിന്ദന്‍ (46) എന്നയാള്‍ക്കാണ് കഴിഞ്ഞദിവസം വൈകീട്ട്‌ വെട്ടേറ്റത്. കല്യോട്ട് കടകള്‍ക്ക് നേരെ അക്രമം നടത്തിയ സംഘമാണ് അരവിന്ദനെയും അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരിയബസാറില്‍ പ്രതിഷേധക്കാര്‍ എകെജി ഭവന് തീയ്യിടുകയും ചെയ്തിരുന്നു. ഇവിടത്തെ ഗ്രന്ഥശാല പൂര്‍ണമായും കത്തി നശിച്ചു. ജില്ലയില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. വിലാപ യാത്ര എത്തിയതിനൊപ്പം പെരിയയില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു.

Also Read: മരണത്തിലും വേര്‍പിരിയാതെ കൃപേഷും ശരത്തും; അന്ത്യവിശ്രമമൊരുക്കിയതും അടുത്തടുത്ത്

 

ഗ്രന്ഥശാലയുടെ തീയണയ്ക്കാന്‍ എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമം അരങ്ങേറി.

പ്രദേശത്തെ 4 സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമമുണ്ടായി. പെരിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പെരിയയില്‍ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു.

First published: February 19, 2019, 6:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading