ക്ഷേത്രപ്രവേശന വിളംബര നോട്ടീസ് ഇറക്കിയ ദേവസ്വം ബോർഡ് സാംസ്കാരിക ഡയറക്ടറെ സ്ഥലംമാറ്റി
- Published by:Naseeba TC
- news18-malayalam
Last Updated:
രാജാവിന്റെ ഔദാര്യമായാണ് ക്ഷേത്രപ്രവേശന വിളംബരം നടന്നതെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ് പുറത്തിറക്കിയത്
തിരുവനന്തപുരം: വിവാദ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87 ആം വാർഷിക ദിനാഘോഷത്തിന്റെ വിവാദ നോട്ടിസിൽ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നോട്ടിസ് ഇറക്കിയ സാംസ്കാരിക വിഭാഗം ഡയറക്ടർ ബി മധുസൂദനൻ നായരെ സ്ഥലം മാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായാണ് സ്ഥലം മാറ്റം.
നിലവിലെ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ റെജിലാലാണ് സാംസ്കാരിക വിഭാഗം പുതിയ ഡയറക്ടർ. വൈകിട്ട് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ മധുസൂദനൻ നായരോട് വിശദീകരണം തേടിയിരുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസാണ് വിവാദമായത്. രാജാവിന്റെ ഔദാര്യമായാണ് ക്ഷേത്രപ്രവേശന വിളംബരം നടന്നതെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ് പുറത്തിറക്കിയത്. വിവാദമായതിനെ തുടർന്ന് നോട്ടീസ് പിന്നീട് പിൻവലിച്ചു.
advertisement
പരിപാടിയില്‍ ഭദ്രദീപം തെളിയിക്കാന്‍ ക്ഷണിച്ചിരിക്കുന്ന പൂയംതിരുനാൾ ഗൗരീപാർവതിബായി തമ്പുരാട്ടി, അശ്വതി തിരുനാൾ ഗൗരിബായി തമ്പുരാട്ടി എന്നിവരെ തിരുവിതാംകൂർ രാജ്ഞിമാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്. നോട്ടീസ് വിവാദമായതിനു പിന്നാലെ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായിയും പൂയം തിരുനാൾ ഗൗരിപാർവതീഭായിയും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Nov 13, 2023 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്രപ്രവേശന വിളംബര നോട്ടീസ് ഇറക്കിയ ദേവസ്വം ബോർഡ് സാംസ്കാരിക ഡയറക്ടറെ സ്ഥലംമാറ്റി







