കുസാറ്റ് ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന്; കുസാറ്റിൽ പൊതു ദർശനം

Last Updated:

എറണാകുളം ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം

news18
news18
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അപകടത്തിൽ മിരച്ച നാല് പേരുടേയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രണ്ട് പേരുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടക്കുക. മരിച്ചവരിൽ മൂന്നു പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തുനിന്നുള്ള ആളുമാണ്.
പോസ്റ്റ് മോർട്ടത്തിനു ശേഷം രാവിലെ 9 മണിയോടെ കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വടക്കൻ പറവൂർ സ്വദേശിയും ECE രണ്ടാം വർഷ വിദ്യാർഥിനിയുമായ ആൻ റുഫ്ത, സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കൂത്താട്ടുകുളം സ്വദേശിയുമായ അതുൽ തമ്പി, താമരശേരി സ്വദേശിയും സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുമായ സാറ തോമസ്, പാലക്കാട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് മരിച്ചത്.
advertisement
സംഭവത്തിൽ അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. 46 പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇവിടെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേർ അപകടനില തരണം ചെയ്തു. ഗുരുതര പരിക്കുള്ള രണ്ടു പേരെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. 15 പേർ നിസ്സാരപരിക്കുകളോടെ വാർഡിൽ ചികിത്സയിലാണ്.
advertisement
15 കുട്ടികൾ കിൻഡർ ആശുപത്രിയിലും ഒരു കുട്ടി സൺറൈസ് ആശുപത്രിയിലും ചികിത്സയിലാണ്. കിൻഡർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ ഇന്നലെ രാത്രിയോടെ ഡിസ്ചാർജ് ആയി. സൺറൈസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ പരിക്കും ഗുരുതരമല്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുസാറ്റ് ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന്; കുസാറ്റിൽ പൊതു ദർശനം
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement