സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്; വാർത്ത നിഷേധിച്ച് സ്പീക്കറുടെ ഓഫീസ്
- Published by:user_49
Last Updated:
കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു
കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അയ്യപ്പനോട് ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് നടപടി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍വെച്ച് ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദ്ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്‍കി എന്നുമായിരുന്നു സ്വപ്‌നയും സരിത്തും നല്‍കിയ മൊഴി. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.
advertisement
അതേസമയം കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. എന്നാൽ ഫോണിലൂടെ വിവരങ്ങൾ തിരക്കിയിരുന്നുവെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2021 11:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്; വാർത്ത നിഷേധിച്ച് സ്പീക്കറുടെ ഓഫീസ്