സ്വപ്നയെ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്ന് കസ്റ്റംസ്; ശബ്ദരേഖയിൽ അന്വേഷണം വഴിമുട്ടി ക്രൈംബ്രാഞ്ച്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കസ്റ്റഡിയിലായതിനാൽ സ്വപ്നയെ ചോദ്യംചെയ്യുന്നത് അനുവദിക്കില്ലെന്നാണ് കസ്റ്റംസ് ജയിൽവകുപ്പിനെ അറിയിച്ചിരിക്കുന്നത്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിച്ച ശബ്ദരേഖ സംബന്ധിച്ച അന്വേഷത്തിന്റെ ഭാഗമായി സ്വപ്ന സുരേഷിനെ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്ന് കസ്റ്റംസ്. കസ്റ്റഡിയിലായതിനാൽ സ്വപ്നയെ ചോദ്യംചെയ്യുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി ജയിൽവകുപ്പിന് കസ്റ്റംസ് മറുപടി നൽകി. ഇതോടെ സ്വപ്നയുടെ ശബ്ദസന്ദേശം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ആരംഭിച്ച അന്വേഷണം വഴിമുട്ടി.
ശബ്ദരേഖ പ്രചരിച്ചതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ജയില്‍ മേധാവിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
advertisement
അന്വേഷണത്തിൽ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ജയിൽ വകുപ്പിന്റെ അനുമതി തേടിയിരുന്നു. എന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ ജയിൽ വകുപ്പ് കോടതിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അനുമതി തേടുകയായിരുന്നു. ഇതിന്റെ ഭാഗമായി ജയിൽ വകുപ്പ് നൽകിയ കത്തിനാണ് കസ്റ്റംസ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2020 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വപ്നയെ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്ന് കസ്റ്റംസ്; ശബ്ദരേഖയിൽ അന്വേഷണം വഴിമുട്ടി ക്രൈംബ്രാഞ്ച്