കൊച്ചി: സ്വർണ്ണ കടത്തു കേസിൽ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാനൊരുങ്ങി കസ്റ്റംസ്. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടേയും സരിത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഇവരുടെ സ്വത്തു വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ബാങ്കുകളില്‍ നിന്ന് നിക്ഷേപത്തിന്റെ വിവരങ്ങളും മറ്റു പണമിടപാടുകളുടെ വിവരങ്ങളും കസ്റ്റംസ് എടുത്തു കഴിഞ്ഞു.
പണമായി മറ്റേതെങ്കിലും രീതിയിൽ നിക്ഷേപം ഉണ്ടോ എന്ന വിവരവും അന്വേഷിക്കുന്നുണ്ട്. ഇതിനൊപ്പം ഭൂസ്വത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് റവന്യൂ,റജിട്രേഷന്‍ വകുപ്പുകള്‍ക്ക് കത്തും നല്‍കി. മൂവരുടെയും പേരിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഭൂമിയുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.
ഇവരുമായി ബന്ധപ്പെട്ട ആരെയെങ്കിലും ബിനാമിയാക്കി ഭൂസ്വത്തുക്കൾ ഉണ്ടാകാനാണ് കൂടുതൽ സാധ്യതയെന്ന് അന്വേഷണ സംഘം കണക്കുകൂട്ടുന്നു. ആ നിലയിലും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം സ്വര്‍ണക്കടത്തിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണ, ഹവാല ഇടപാടുകളെ കുറിച്ച് തെളിവുകള്‍ ലഭിച്ചതിനെ തുടർന്ന് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതിനൊപ്പം സ്വപ്നയുടേയും, സരിത്തിന്റെയും, സന്ദീപിന്റെയും ഒപ്പം കെ.ടി റമീസിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
TRENDING:'കങ്കണ സ്വജനപക്ഷപാതത്തിന്റെ ഉത്പ്പന്നം'; കങ്കണ റണൗട്ടിനെ പരിഹസിച്ച് നടി നഗ്മ
[PHOTO]Viral Video|നൃത്തം ചെയ്ത് തുടങ്ങിയപ്പോൾ ചുറ്റുമുള്ളതെല്ലാം മറന്നു; വൈറലായി കുട്ടിയുടെ നൃത്തം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
[NEWS]GOOD NEWS | കോവിഡ് ഭേദമായതിനു പിന്നാലെ വ്യവസായി ആശുപത്രിയൊരുക്കി;പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക്
[NEWS]
എന്‍.ഐ.എയുടെയും കസ്റ്റംസിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കും. കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന റബ്ബിൻസ് പിടികിട്ടാപുള്ളിയാണ്.
ഇയാൾ നേരത്തെയും സ്വർണ്ണം കടത്തിയട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. മറ്റൊരു പ്രധാന പ്രതിയായ ഫൈസൽ ഫരീദിനെ ദുബായിൽ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കസ്റ്റംസ് ഊർജ്ജിതമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.