2 Year old girl Brutally assaulted| തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ട് വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് CWC

Last Updated:

കുട്ടിയുടെ സംരക്ഷണം മാതാവിന് ഇനി നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പിതാവ് രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ താത്കാലികമായാണ് സംരക്ഷണം ഡി സബ്ല്യൂ സി ഏറ്റെടുത്തത്.

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍  (Thrikkakkara) പരിക്കേറ്റ് രണ്ട് വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി (CWC) രണ്ടു വയസ്സുക്കാരി ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി ഡി സബ്ല്യൂ സി അറിയിച്ചത്
കുട്ടിയുടെ സംരക്ഷണം മാതാവിന് ഇനി നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പിതാവ് രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ താത്കാലികമായാണ് സംരക്ഷണം ഡി സബ്ല്യൂ സി ഏറ്റെടുത്തത്.
പൊലീസിന്റെയും സി ഡബ്ല്യൂ സി യുടെയും അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് തീരുമാനം ഉണ്ടാവുകയെന്നും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. ബിറ്റി ജോസഫ് അറിയിച്ചു. കുട്ടിയുടെ തുടര്‍ ചികിത്സയ്ക്ക് ഡി സബ്ല്യൂ സി സൗകര്യം ഒരുക്കും. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കുട്ടിയെ മാറ്റിയശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലാവും ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കുക.
advertisement
കുട്ടി അപകട നില തരണം ചെയ്‌തെങ്കിലും തലച്ചോറിന് ഉണ്ടായ ക്ഷതം കാഴ്ച്ചയേയും, ബുദ്ധിശക്തിയേയും ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഡി സബ്ല്യൂ സി ഭാരവാഹികള്‍ പറഞ്ഞു. കുട്ടിക്ക് ശാരീരിക വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും ഡി സബ്ല്യൂ സി പറഞ്ഞു.
അതിനിടെ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഒടിഞ്ഞ കൈ ഒഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും കുട്ടി അനക്കാന്‍ തുടങ്ങിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. വായിലൂടെ ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ കുട്ടി സംസാരിച്ചുതുടങ്ങിയിട്ടില്ല. സംസാര ശേഷിക്ക് പ്രശ്‌നമുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജും അറിയിച്ചു.
advertisement
കുട്ടിയെ വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ആത്മഹത്യ ശ്രമിച്ച കുട്ടിയുടെ അമ്മയെയും, അമ്മുമ്മയേയും കമ്മീഷന്‍ കണ്ടു. ഇരുവര്‍ക്കും അടിയന്തരമായി കൗണ്‍സിങ് നല്‍കുമെന്നും കമ്മീഷനംഗം പറഞ്ഞു.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മുങ്ങിയ മാതൃസഹോദരിയുടെ പങ്കാളി ആന്റണി ടിജി നെയാണ് കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്തു. കഴിഞ്ഞ എതാനും ദിവസങ്ങളായി ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരുകയായിരുന്നു.ആന്റണി കുഞ്ഞിനെ മര്‍ദിച്ചിരിക്കാമെന്നാണ് പിതാവ് പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആന്റണിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പൊലീസ് ഇയാളെ അന്വേഷിച്ചിരുന്നത്.
advertisement
പ്രത്യേക അന്വേഷണ സംഘം മൈസൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോള്‍ ഇയാള്‍ക്കൊപ്പം ചികിത്സയിലുള്ള കുഞ്ഞിന്റെ മാതൃസഹോദരി മകനും ഉണ്ടായിരുന്നു. മൈസൂരില്‍ നിന്ന് പിടികൂടിയ ശേഷം അവിടെ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയില്‍ ഇവരെ എത്തിച്ചത്. എന്നാല്‍ കേസില്‍ ഇയാളെ ആളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ് അറിയിച്ചു.
മാതൃസഹോദരിയുടെ കുട്ടിയില്‍ നിന്നും മൊഴിയെടുക്കാനാണ് ഡി സബ്ല്യൂ സി യുടെ തീരുമാനം. .
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2 Year old girl Brutally assaulted| തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ട് വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് CWC
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement