കെ.എസ്. ചിത്രക്കെതിരെ വ്യാപക സൈബർ ആക്രമണം; പൊലീസ് കേസെടുക്കണമെന്ന് ആവശ്യം

Last Updated:

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാസിസമെന്ന് വി ഡി സതീശൻ

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിന് പിന്നാലെ ഗായിക കെ എസ് ചിത്രത്തിനെതിരെ വ്യാപക സൈബർ ആക്രമണം. ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപേർ രംഗത്തെത്തി. അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ വീഡിയോ സന്ദേശം. ചിത്രയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ മാധ്യമങ്ങളില്‍ അതിരൂക്ഷമായ ആക്രമണമാണ് അവർ നേരിടുന്നത്.
അതേ സമയം, ചിത്രയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. അയോധ്യാ പ്രാണപ്രതിഷ്ഠാ വേളയിൽ രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞത് കേട്ടയുടൻ സൈബർ ഇടങ്ങളിൽ കെഎസ്‍ ചിത്രക്കെതിരെ ആക്രമണങ്ങൾ നടക്കുകയാണെന്നും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ചിത്ര അവരുടെ അഭിപ്രായം പറഞ്ഞു. എന്നാൽ അവരുടെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങൾ വഴി സൈബർ ആക്രമണം നടത്തുന്നു. സഹിഷ്ണുതയുടെ പര്യായമായ കേരളത്തിന് യോജിക്കുന്നതാണോ ഇതൊക്കെ. ശബരിമലയിൽ ആചാരലംഘനത്തിന് നിന്നവരാണ് ചിത്രക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്"- വി മുരളീധരൻ പറഞ്ഞു.
advertisement
സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രം​ഗത്തെത്തിയിരുന്നു. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ചിത്രയ്‌ക്ക് ആക്രമണം നേരിടേണ്ടി വരുന്നതെന്നും കേരളത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
സൈബർ ആക്രമണം ശക്തമായതോടെ ചിത്രയെ പിന്തുണച്ച് ഗായകന്‍ ജി വേണു ഗോപാൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്നാണ് ജി വേണുഗോപാല്‍ ചോദിച്ചത്.
ഇതിനിടെ ചിത്രയെ വിമർശിച്ച് യുവഗായകൻ സന്തോഷ് സൂരജ് രംഗത്ത് വന്നു. 'ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക്‌ മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ എസ്‌ ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം'- സൂരജ് സന്തോഷ്‌ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
advertisement
എഴുത്തുകാരി ഇന്ദുമേനോനും ചിത്രയെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വളരെ രൂക്ഷമായ ഭാഷയിലാണ് ചിത്രയ്‌ക്കെതിരെ ഇന്ദുമേനോന്‍ പ്രതികരിച്ചത്. 'കുയിലായിരുന്നുവെന്ന് ലോകത്തെ വിശ്വസിപ്പിച്ചവര്‍ കള്ളിപ്പൂങ്കുയിലാണെന്നാണ്' ഇന്ദുമേനോന്റെ പോസ്റ്റില്‍ പറയുന്നത്. 'ക്ലാസിക് കലകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീര്‍ത്തനങ്ങള്‍ പാടുകയും പദങ്ങള്‍ പഠിക്കുകയും ചെയ്യുമായിരിക്കും അതിനര്‍ത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്‍ക്കുക എന്നതല്ലെന്നും' ഇന്ദുമേനോന്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.എസ്. ചിത്രക്കെതിരെ വ്യാപക സൈബർ ആക്രമണം; പൊലീസ് കേസെടുക്കണമെന്ന് ആവശ്യം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement